തിരുവനന്തപുരം : കേരളത്തിലെത്തുന്ന സ്പെഷ്യല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കുറച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി. കൂടുതല്‍ സ്റ്റോപ്പുകള്‍ പരിശോധനയ്ക്ക് തടസമാണെന്നു കേരളം അറിയിച്ചു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയുടെ നാല് സ്റ്റോപ്പുകള്‍ കുറച്ചു. ആലുവ, ചേര്‍ത്തല, കായംകുളം, വര്‍ക്കല സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി തലശേരി, വടകര, മാവേലിക്കര, കായംകുളം നിര്‍ത്തില്ല.
സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ ട്രെയിന്‍ സര്‍വീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ട്രെയിനുകളില്‍ വരുന്ന എല്ലാവര്‍ക്കും റജിസ്‌ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.