പോൺ പാസ്‌പോർട്ട്…! അശ്ലീല സൈറ്റുകൾ കാണാൻ സ്പാനിഷ് സർക്കാരിന്റെ പ്രത്യേക ആപ്പ്
മാഡ്രിഡ്:കുട്ടികള്‍ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ കാണുന്നത് തടയുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌പെയിൻ. ‘പോണ്‍ പാസ്പോര്‍ട്ട്’ എന്ന് വിശേഷിപ്പിക്കുന്ന ഈ ആപ്ലിക്കേഷന്റെ ഔദ്യോഗിക നാമം ‘ഡിജിറ്റല്‍ വാലറ്റ് ബീറ്റ’ എന്നാണ്. നിയമപരമായി അനുയോജ്യമായ പ്രായമെത്തിയവര്‍ക്ക് ആശങ്കയില്ലാതെ പോണ്‍ സൈറ്റുകള്‍ കാണാനുള്ള സൗകര്യമൊരുക്കുകയാണ് ഈ ആപ്പിലൂടെ.
പോണോഗ്രഫി ഉള്ളടക്കം കാണുന്നയാള്‍ക്ക് നിയമപരമായ പ്രായം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ഈ ആപ്പിന്റെ ചുമതല. ഉപഭോക്താക്കള്‍ ആ ആപ്പ് ഉപയോഗിച്ച് അവരുടെ പ്രായം സ്ഥിരീകരിക്കണം. ഇതുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് 30 ‘പോണ്‍ ക്രെഡിറ്റുകള്‍’ ലഭിക്കും. ഇത് ഉപയോഗിച്ച് ആളുകള്‍ക്ക് പോണ്‍ ഉള്ളടക്കങ്ങള്‍ കാണാം. ഒരു മാസമാണ് ഈ പോണ്‍ ക്രെഡിറ്റിന്റെ വാലിഡിറ്റി.
ഒരോ ക്രെഡിറ്റിനും ഒരു ക്യൂആര്‍ കോഡ് ഉണ്ടാവും. ഉപഭോക്താവ് ഒരു പോണ്‍ സൈറ്റിന്റെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ ഒരു ലിങ്ക് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഡിറ്റല്‍ വാലറ്റുമായുള്ള ബന്ധം സ്ഥാപിക്കപ്പെടും. ശേഷം ആപ്പ് ഉപഭോക്താവിന്റെ പ്രായം പരിശോധിക്കും. ഒരു ക്രെഡിറ്റ് ടോക്കന്‍ ഉപയോഗിച്ച് ഒരേ വെബ്‌സൈറ്റ് പത്ത് തവണ ഉപയോഗിക്കാനാവും.
സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് വാലറ്റ് ആപ്പ് പ്രായം കണക്കാക്കുക. ഒരു മാസം എത്ര തവണ വേണമെങ്കിലും ക്രെഡിറ്റ് പുതുക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പും ലഭിക്കും. 2023-ല്‍ ഫ്രാന്‍സിലും സമാനമായ ആശയം നടപ്പാക്കിയിരുന്നു.