വനിതാ പോലീസുകാരി സൗമ്യ പ്രതിയില്‍ നിന്ന് ഒന്നര ലക്ഷം കടംവാങ്ങി,അജാസ് നോട്ടമിട്ടത് സൗമ്യയുടെ ശരീരത്തില്‍,നാടിനെ ഞെട്ടിച്ച കൊലയുടെ പിന്നാമ്പുറം ഇങ്ങനെ
ആലപ്പുഴ: സഹപ്രവര്‍ത്തകനെന്ന സൗഹൃദത്തിന്റെ പുറത്ത് ഒന്നര ലക്ഷം രൂപ പ്രതിയില്‍ നിന്നും കൊല്ലപ്പെട്ട വനിതാ പോലീസുകാരി സൗമ്യ കടംവാങ്ങിയിരുന്നു. എന്നാല്‍ പ്രതി അജാസിന്റെ ലക്ഷ്യം പണമായിരുന്നില്ല. സൗമ്യയുടെ മാനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കലഹങ്ങളുടെ ഒടുവിലാണ് മൂന്നു കുട്ടികളുടെ അമ്മയുടെ ദാരണമായ അന്ത്യം
സംഭവത്തില്‍ പ്രതി അജാസിനെതിരെ സൗമ്യയുടെ അമ്മ ഇന്ദിര പോലീസിന് മൊഴി നല്‍കി.ഒരു വര്‍ഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തി വരികയായിരുന്നു.ഒന്നര ലക്ഷം രൂപ അജാസില്‍ നിന്ന് സൗമ്യ കടം വാങ്ങിയിരുന്നു. എന്നാല്‍ പണമായിരുന്നില്ല ലക്ഷ്യം. പണം പലതവണ നേരിട്ടു നല്‍കാന്‍ സൗമ്യ ശ്രമിച്ചു. എന്നാല്‍ കൈപ്പറ്റിയില്ല. പിന്നീട് അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും തിരികെയിട്ടു. പണത്തിന്റെ പേരില്‍ സൗമ്യ തനിയ്ക്ക് വഴങ്ങണെമന്നായിരുന്നു ലക്ഷ്യം.പോലീസ് സ്‌റ്റേഷനില്‍ ജോലി നോക്കുമ്പോഴടക്കം വീഡിയോ കോള്‍ ഓണ്‍ ചെയ്ത് സംസാരിയ്ക്കണമെന്ന് അജാസ് ആവശ്യപ്പെടുമായിരുന്നു.
അജാസിന്റെ ഇടപെടലുകള്‍ വഴി വിട്ടതോടെ സൗമ്യ താക്കീത് നല്‍കി. തുടര്‍ന്ന് സൗമ്യയ്‌ക്കെതിരെ ഭീഷണിയായി. മുമ്പ് ഒരു വട്ടം വീട്ടിലെത്തയ അജാസ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.ഭര്‍ത്താവിനടക്കം കുടുംബത്തിലെ എല്ലാവര്‍ക്കും ഇക്കാര്യ അറിയാമായിരുന്നുവെന്നും അമ്മ ഇന്ദിര നല്‍കിയ മൊഴിയില്‍ പറയുന്നു.