മൈസൂരു: ഇൻഷൂറൻസ് തുകയ്ക്ക് വേണ്ടി മകൻ അച്ഛനെ കൊലപ്പെടുത്തി. മൈസൂരു ജില്ലയിലെ പിരിയപട്ടണ താലൂക്കിൽ പാണ്ഡു ( 27 ) ആണ് അച്ഛൻ അണ്ണപ്പ ( 60 ) യെ കൊലപ്പെടുത്തിയത്. പാണ്ഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണപ്പയെ കൊലപ്പെടുത്തിയ ശേഷം റോഡ് അപകടം ആക്കി മാറ്റാനായിരുന്നു ഇയാളുടെ ശ്രമം. പാത്രക്കട നടത്തുകയായിരുന്നു അണ്ണപ്പ. ഇദ്ദേഹം മകൾക്കും രണ്ട് ആൺമക്കൾക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മക്കളിൽ ഇളയ ആളായിരുന്നു പാണ്ഡു.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഇൻഷൂറൻസ് തുക തട്ടാനായി പാണ്ഡു പിതാവിന്റെ പേരിൽ 30 ലക്ഷത്തിന്റെ ഇൻഷൂറൻസ് പോളിസി എടുത്തിരുന്നു. ബുധനാഴ്ച പിരിയപട്ടണ ബൈലുക്കുപ്പയ്ക്ക് സമീപം പാണ്ഡു പിതാവിനെ പിന്തുടർന്ന് വടി കൊണ്ട് അടിക്കുകയായിരുന്നു.
അണ്ണപ്പ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം പാണ്ഡു പിതാവിന്റെ മൃതദേഹം ബി എം റോഡിലെ മഞ്ചദേവനഹള്ളിയിലെ റോഡിന് സമീപം ഉപേക്ഷിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് എത്തി വാഹനം ഇടിച്ച് പിതാവ് മരണപ്പെട്ടതായി അറിയിച്ചു.
എന്നാൽ പാണ്ഡു പറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയ പോലീസ് സംഭവം വിശദമായി അന്വേഷിച്ചു. കൂടുതൽ അന്വേഷണത്തിൽ പാണ്ഡു കുറ്റം സമ്മതിച്ചു. ഇൻഷൂറൻസ് ലഭിക്കുമെന്ന് കരുതിയാണ് പിതാവിനെ കൊലപ്പെടുത്തിയത് എന്ന് പാണ്ഡു സമ്മതിച്ചു.
മരണം അപകടം മരണമാണെങ്കിൽ ഇരട്ടി തുക നഷ്ടപരിഹാരം ലഭിക്കുന്ന രീതിയിലായിപരുന്നു ഇൻഷൂറൻസ്. ഈ തുകയ്ക്ക് വേണ്ടിയാണ് പാണ്ഡു കൊലപാതകം ചെയ്തത്. സംഭവത്തിൽ പാണ്ഡുവിനെ അറസ്റ്റ് രേഖപ്പെടുത്തി.