CrimeHome-bannerKeralaNewsRECENT POSTS
കൊല്ലത്ത് അമ്മയെ മകന്‍ കൊന്ന് കുഴിച്ചു മൂടി
കൊല്ലം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം ചെമ്മാമുക്കില്‍ മകന്‍ അമ്മയെ കൊന്ന് കുഴിച്ച് മൂടി. ചെമ്മാമുക്ക് സ്വദേശിനി സാവിത്രി (84) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയെ കാണാനില്ലെന്ന് കാട്ടി മകള്‍ നേരത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. സുനില്‍ കുമാര്‍ മദ്യപാനിയാണെന്ന് പോലീസ് വ്യക്തമാക്കി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News