നടി മീന-ധനുഷ് വിവാഹം:നടന്‍ ബയല്‍വാന്‍ രംഗനാഥനെതിരെ വിമർശനം ;ട്രോൾ മഴ
ചെന്നൈ: നടി മീനയും ധനുഷും വിവാഹിതരാകാന്‍ പോകുന്നു എന്ന പരാമര്‍ശത്തിന്‍റെ പേരില്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം നേരിടുകയാണ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. നടനായ രംഗനാഥന്‍ ഓണ്‍ലൈന്‍ ചാനലുകളില്‍ സിനിമ രംഗവുമായി ബന്ധപ്പെട്ട അണിയറക്കഥകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ആളായി മാറിയത്. ഇദ്ദേഹം നടത്തിയ പല വെളിപ്പെടുത്തലുകളും വലിയ വിവാദമായിട്ടുണ്ട്.
ഇപ്പോള്‍ ഇദ്ദേഹം ഒരു യൂട്യൂബ് ചാനലില്‍ നടത്തിയ പ്രസ്താവനയാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ധനുഷിന്‍റെ വിവാഹമോചനവും, മീനയുടെ രണ്ടാം വിവാഹവും സംബന്ധിച്ച കാര്യങ്ങളില്‍ സംസാരം എത്തിയപ്പോഴാണ് രംഗനാഥന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവർക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം” – എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍.
മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെട്ട് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ തമിഴ് സിനിമ ട്രോള്‍ ഗ്രൂപ്പുകളില്‍ ധനുഷ് ആരാധകര്‍ കടുത്ത ട്രോളാണ് ബയല്‍വാന്‍ രംഗനാഥന്‍നെതിരേ ഉയര്‍ത്തുന്നത്. വെറുതേ വാസ്ത വിരുദ്ധമായ കാര്യങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും മറ്റുള്ളവരുടെ വ്യക്തിജീവിതത്തില്‍ ഇടപെടുന്നത് നിര്‍ത്തണമെന്നും ആരാധകര്‍ വിവാദ വീഡിയോയുടെ കമന്‍റ് ബോക്സില്‍ അടക്കം പ്രചാരണം നടത്തുന്നുണ്ട്.
നേരത്തേയും സിനിമാ താരങ്ങള്‍ക്കെതിരേ പ്രചരണങ്ങള്‍ നടത്തി കടുത്ത വിമര്‍ശമനങ്ങളേറ്റുവാങ്ങിയ വ്യക്തിയാണ് ബയല്‍വാന്‍ രംഗനാഥന്‍.
അതേ സമയം നടന്‍ ധനുഷും, ഭാര്യ ഐശ്വര്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത വന്നിട്ട് കുറേക്കാലമായി. എന്നാല്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും. അതിന്‍റെ നിയമ നടപടികളിലേക്ക് കടന്നില്ലെന്നിട്ടില്ലെന്നുമായിരുന്നു വിവരം. എന്നാല്‍ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി ഐശ്വര്യ രജനികാന്ത് ധനുഷില്‍ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയില്‍ കേസ് നല്‍കിയെന്നാണ് പുതിയ വിവരം.