തിരുവനന്തപുരം: ഓച്ചിറ എ എസ് ഐ വിനോദുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരാതിക്കാരനായ അഫ്‌സല്‍ മനിയിലിനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത്. അഫ്‌സല്‍ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയായിരുന്നെന്നും, കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ ചോദ്യം ചെയ്യുക മാത്രമാണ് വിനോദ് ചെയ്തതെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ഇതേ വിഷയത്തില്‍ തന്നെ ട്രോളുകളും നിറയുന്നത്.
മുടി വെട്ടാന്‍ പോയ അഫ്‌സലിനോട് സംഘി ബാര്‍ബര്‍ ഷോപ്പുകാരന്‍ തൊപ്പി അഴിക്കാതെ മുടി വെട്ടാന്‍ കഴിയില്ല എന്ന് പറഞ്ഞെന്നും, അപ്പോള്‍ ഉമ്മ ചോദിച്ചു കുറിയിട്ടവരുടെ മുടി നീ വെട്ടുന്നുണ്ടല്ലോ, എന്റെ മോന്‍ തലയില്‍ തൊപ്പി വച്ചതാണോ നിന്റെ പ്രശ്‌നം, എന്നു തുടങ്ങുന്ന ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, അഫ്‌സല്‍ മനിയിലിനെതിരെ കെ ടി ജലീലും, മുകേഷുമടക്കം മറ്റു പല പ്രമുഖ നേതാക്കളും രംഗത്തെത്തിയിരുന്നു. ഓച്ചിറ ഇമാമടക്കം ഇതേ പ്രശ്‌നത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അവരും വിമര്‍ശിച്ചത് അഫ്‌സലിനെയും കുടുംബത്തേയുമായിരുന്നു.