കോട്ടയം: കോവിഡ് 19 വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറെ ഹൃദയത്തോട് ചേര്‍ക്കുകയാണ് മലയാളികള്‍. ‘ശൈലജ ടീച്ചറുണ്ടല്ലോ, ഞങ്ങള്‍ക്കൊന്നും സംഭവിക്കില്ല’ എന്ന ഉറച്ച വിശ്വാസത്തിലാണ് മലയാളികള്‍.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സന്നദ്ധതയറിയിച്ച് നിരവധി പേരാണ് കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്കില്‍ മെസേജുകള്‍ അയക്കുന്നത്. പൂര്‍ണമായ മേല്‍വിലാസവും ഫോണ്‍ നമ്ബരും ഉള്‍പ്പടെയാണ് പലരും സന്നദ്ധത അറിയിക്കുന്നത്.
‘എന്റെ നാടിനെ ടീച്ചര്‍ രക്ഷിക്കും’- ഒരുപാട് പ്രവാസികളുടെ വിശ്വാസമാണിത്. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രയത്നങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ക്ക് മുന്നോട്ട് വരാം.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയില്‍ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400198198 എന്ന നമ്പറില്‍ മിസ് കാള്‍ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റര്‍ ചെയ്യുക.