‘സംഭവം രവി പിള്ള ആയാലും മോഹന്‍ലാല്‍ ആയാലും കോവിഡ് പ്രോട്ടോക്കാള്‍ എല്ലാവര്‍ക്കും ബാധകമാണ്’, മോഹന്‍ലാലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
തൃശൂർ:വ്യവസായി ആയ രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ മോന്‍ഹലാലും ഭാര്യ സുചിത്രയും പങ്കെടുത്തത് ഏറെ വാര്‍ത്തയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ആരാധകരടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
എന്നാല്‍ വിമര്‍ശനവുമായും ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു. മാസ്‌ക് ധരിക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിവാഹം എന്ന തരത്തിലാണ് വിമര്‍ശകര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
‘സംഭവം രവി പിള്ള ആയാലും മോഹന്‍ലാല്‍ ആയാലും കോവിഡ് പ്രോട്ടോക്കാള്‍ എല്ലാവര്‍ക്കും ബാധകമാണ്. ലാലേട്ടാ നിങ്ങള്‍ ഒരു മാതൃകയാണ് ഈ കെട്ടകാലത്ത് പ്രവര്‍ത്തികളും മാതൃകാപരമാകണം’ എന്നാണ് വന്നിരിക്കുന്ന ഒരു കമന്റ്.
നിങ്ങളെപ്പോലെ ഒരാള്‍ കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതെ നില്‍ക്കുന്നത് കാണു്‌ബോള്‍ ഒരു ആരാധകനെന്ന നിലയില്‍ ശരിക്കും നിരാശ തോന്നുന്നു. കാരണം ഒരുപാട് പേര്‍ക്ക് നിങ്ങള്‍ മാതൃകയാണ് എന്നത് തന്നെ. സെലിബ്രിറ്റിറ്റികള്‍ക്കും മുതലാളികള്‍ക്കും നിയമം ബാധകമല്ലെന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നു’ എന്നതാണ് മറ്റൊരു കമന്റ്.
രവി പിള്ളയുടെ മകന്‍ ഗണേഷിനും വധു അഞ്ജനക്കും ആശംസകള്‍ നേരാന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും നേരിട്ടെത്തുകയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മോഹന്‍ലാല്‍ അതിരാവിലെ തന്നെ എത്തി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.
അതേസമയം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നടന്‍ മോഹന്‍ലാലാണ് തന്റെ സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബറില്‍ ആരംഭിക്കും.