News
എയര്‍ ഏഷ്യാ വിമാനത്തില്‍ പാമ്പ്; വിഡിയോ
എയര്‍ ഏഷ്യാ വിമാനത്തില്‍ പാമ്പ് കയറി. കോലാലമ്പൂരില്‍ നിന്ന് മലേഷ്യയിലെ തവൗവിലേക്കുള്ള വിമാനത്തിലാണ് പാമ്പ് കയറിയത്. പൈലറ്റ് ഹന മുഹ്സിന്‍ ഖാനാണ് ബാഗേജ് ഏരിയയിലുള്ള പാമ്പിന്റെ വിഡിയോ ട്വിറ്റലൂടെ പങ്കുവച്ചത്.
പാമ്പ് എങ്ങനെയാണ് വിമാനത്തിനകത്ത് കയറിയത് എന്നതിനെ കുറിച്ച് നിലവില്‍ വ്യക്തത വന്നിട്ടില്ല. ഏതെങ്കിലും യാത്രക്കാരന്റെ ബാഗില്‍ നിന്നോ അല്ലെങ്കില്‍ വിമാനത്തിലേക്ക് പുറത്ത് നനിന്ന് ഇഴഞ്ഞു കയറിയതാകാമെന്നോ ആണ് നിലവിലെ നിഗമനം. സംഭവത്തില്‍ പ്രതികരണവുമായി എയര്‍ ഏഷ്യ രംഗത്ത് വന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം ഉടന്‍ കുഛിംഗിലേക്ക് വിട്ടുവെന്നും. അവിടെ വച്ച് അണുനശീകരണം നടത്തിയെന്നും വിമാന അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പാമ്പ് യാത്രക്കാരെ ഉപദ്രവിച്ചതായോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപ്പോര്‍ട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News