തിരുവനന്തപുരം: വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കുന്നത് കണ്ട വീട്ടുകാര്‍ തിരച്ചിലിനൊടുവിലാണ് ഷൂവില്‍ പാമ്പിനെ കണ്ടെത്തിയത്. മുറ്റത്ത് ഉപയോഗ ശൂന്യമായി ഇട്ടിരുന്ന ഷൂവിനുള്ളിലായിരുന്നു പാമ്പ്. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ബിനുവിന്റെ വീട്ടിലാണ് സംഭവം. വാവാ സുരേഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബോധവല്‍ക്കരണ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാടശേഖരത്തിന് സമീപമുള്ള വീട് ആയതിനാല്‍ പാമ്പ് ശല്യം നേരത്തെയും ഉണ്ടായിരുന്നു. ഇഴജന്തുക്കള്‍ വീടിന്റെ പരിസരത്ത് പതിയിരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം പറയുന്നു. പുറത്തിടുന്ന ഷൂവും ഹെല്‍മെറ്റുമെല്ലാം പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂയെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News