Home-bannerKeralaNews
വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അഡീ. ഡയറക്ടർ വിജിലൻസ് അന്വേഷണം നടത്തും
തിരുവനന്തപുരം: വയനാട് ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെഹലാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വിജിലൻസ് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News