പത്തനംതിട്ട: തൂങ്ങി മരിക്കാന്‍ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറില്‍ നിന്നു പുക ഉയര്‍ന്നു. തീ പിടിത്തമെന്നു സംശയിച്ച് മറ്റൊരു കാറില്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവ് മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജു (45) ആണ് മരിച്ചത്.
വീട്ടില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ബിജുവിനെ അയല്‍വാസിയാണു കാറില്‍ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോയത്. ആശുപത്രിയ്ക്ക് മീറ്ററുകള്‍ മാത്രമുള്ളപ്പോഴാണ് കാറിന്റെ ബോണറ്റില്‍ നിന്നു പുക ഉയര്‍ന്നത്. കാറിനു കേടുപാടുകളില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണു സംശയമെന്നു പൊലീസ് വ്യക്തമാക്കി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News