തിരുപ്പൂർ:കാറിൽ എസി പ്രവർത്തിപ്പിച്ച് ഉറങ്ങിയ വില്ലേജ് ഓഫിസറെ മരിച്ച നിലയിൽ കണ്ടെത്തി. മുത്തൂർ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്ത് ആണ് സംഭവം നടന്നത് . വേലംപാളയം വില്ലേജ് ഓഫിസറായ ജഗനാഥൻ (47) ആണ് മരിച്ചത്.
കാറിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അതേ സമയം വണ്ടിയിൽ എസി പ്രവർത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പ്രദേശവാസികൾ ഭാര്യയെ ഫോൺ ചെയ്‌ത് വിവരം അറിയിക്കുകയായിരുന്നു. ജഗനാഥൻറെ ഭാര്യ പാപ്പാത്തിയും മകനും മകളും കുറച്ചു ദിവസം മുൻപ് ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്ന സാഹചര്യത്തിൽ ജഗന്നാഥൻ വീട്ടിൽ തനിച്ചായിരുന്നു താമസം.
കുടുംബം വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ ചില്ല് ഉടച്ചു പരിശോധിച്ചപ്പോഴാണ് ജഗന്നാഥനെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ കേസ് രജിസ്ററർ ചെയ്തിട്ടുണ്ട്. മദ്യ ലഹരിയിൽ എസി പ്രവർത്തിപ്പിച്ചു കാറിൽ കിടന്ന് ഉറങ്ങിയതാവാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.