CrimeFeaturedKeralaNews

അറസ്റ്റില്ല,ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വളിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

കൊച്ചി കടവന്ത്രയിലെ എന്‍ഐഎ മേഖലാ ഓഫീസില്‍ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങള്‍ക്കുപുറമേ ഹൈദരബാദ് യൂണിറ്റിന്റെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എന്‍ഐഎയുടെ പ്രോസിക്യൂട്ടര്‍മാരെയും വിളിച്ചുവരുത്തി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകള്‍ മുന്‍നിര്‍ത്തിയാണ് ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തി മൊഴിയെടുത്തത്. നാളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

കേസിലെ പ്രതി സ്വപ്നസുരേഷുമായി ശിവശങ്കറിനുണ്ടായിരുന്ന അടുപ്പം കളളക്കടത്തിനായി ഉപയോഗിച്ചോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപന്ക്കും കൂട്ടുപ്രതികള്‍ക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്റെ നിലപാട്. ഇക്കാര്യത്തില്‍ മനപൂവം മൗനം നടിച്ചതാണെങ്കില്‍ ശിവശങ്കര്‍ പ്രതിയാകും. കളളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.

നയതന്ത്ര ബാഗ് തടഞ്ഞുവെച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ഒന്നിനും അഞ്ചിനും ഇടയിലുളള തീയതിയില്‍ സ്വപ്ന ശിവശങ്കറിനെ കാണാന്‍ സെക്രട്ടേറിയറ്റില്‍ എത്തിയതായി കരുതുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന അധികാരമുപയോഗിച്ച് ബാഗ് വിടുവിക്കുകയോ തിരിച്ചയപ്പിക്കുകയോ ആയിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. നയതന്ത്ര ബാഗിലുളളത് കളളക്കടത്ത് സ്വര്‍ണമെന്നറിഞ്ഞ് ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് കുരുക്കാകും.

ഇതിനിടെ സ്വപ്ന സുരേഷിന്റെ 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കൂടി കസ്റ്റംസ് കണ്ടെത്തി. ലോക്കര്‍ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. ഈ പണം മരവിപ്പിക്കാന്‍ കസ്റ്റംസ് തിരുവനന്തപുരത്തെ ബാങ്കിനോട് ആവശ്യപ്പെട്ടു. നേരത്തെ ഒരു കോടി അഞ്ച് ലക്ഷം രൂപ സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ സ്വപ്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്നാണ് ശിവശങ്കര്‍ എന്‍ഐഎയോട് പറഞ്ഞത്. ഇടക്കാലത്ത് പണം നല്‍കി സഹായിക്കുകയും ചെയ്തു. ഈ പൊരുത്തക്കേടും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker