EntertainmentKeralaNews

എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്, രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചു തന്നു; ഒരുത്തീ’യെ കുറിച്ച് സിത്താര കൃഷ്ണകുമാർ

കൊച്ചി:ഏറെ നാളുകൾക്ക് ശേഷമുള്ള നവ്യ നായരുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയ ചിത്രം ഒരുത്തീ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. . കേരള സർക്കാരിന്റെ ബോട്ടിലെ ടിക്കറ്റ് കളക്ടർ ആയ രാധാമണി എന്ന കഥാപാത്രമായാണ് നവ്യ ചിത്രത്തിലെത്തിയത്. വളരെ റിയലിസ്റ്റിക്കായ കഥാപാത്രമായാണ് നവ്യ ചിത്രത്തിലെത്തിയത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സുരേഷ് ബാബുവാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും നവ്യയെ കുറിച്ചതും ഗായിക സിത്താര പങ്കുവെച്ച കുറിപ്പാണു വൈറൽ ആകുന്നത്. സിത്താരയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

ഒരുത്തീ..!!!!
………………..
നവ്യ… എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്!!! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വികെപി!!! എല്ലാം കൊണ്ടും അസ്സലായി, ശരിക്കും മാസ്സായി!!!!

വികെപി തനിക്ക് തന്ന സ്വാതന്ത്ര്യമാണ് ഞാൻ രാധാമണിയായി അവതരിപ്പിച്ചിരിക്കുന്നത്. നന്നായെങ്കിൽ അത് വികെപിയുടെ ക്രെഡിറ്റ് ആണ്. സുരേഷ് ബാബുവിന്റെ എഴുത്തിന്റെ മികവുമുണ്ടെന്നാണ് ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട ശേഷം നവ്യ പറഞ്ഞത്. ഒരു സ്ത്രീയുടെ ആരും പറയാത്ത കഥയെന്ന ടാഗ്‌ലൈനോടെയാണ് ചിത്രമെത്തിയത്.വിനായകൻ, സൈജു കുറുപ്പ്, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിലെ നവ്യയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു- എന്നാണ് സിത്താര കുറിച്ചിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button