KeralaNews

പോലീസ് നിയമ ഭേദഗതി; സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. എതിര്‍പ്പുകളും ആശങ്കകളും മുഖവിലയ്‌ക്കെടുത്തെന്നും സിപിഎം നിലപാട് പാര്‍ലമെന്റില്‍ തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നതാണെന്നും യെച്ചൂരി വിശദമാക്കി.

അതേസമയം, വിവാദ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തി. ഭേദഗതി തിരുത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker