കന്യാസ്ത്രീമഠത്തില്‍ വഴിവിട്ട ബന്ധങ്ങള്‍ നടക്കുന്നു,തനിയ്ക്കും കുഞ്ഞുങ്ങളുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
തിരുവനന്തപുരം: ചില കന്യാസ്ത്രീ മഠങ്ങളിലെങ്കിലും വഴിവിട്ട ബന്ധങ്ങള്‍ നടക്കുന്നുണ്ട്.. അത് പുറംലോകം അറിഞ്ഞതിലുള്ള വൈരാഗ്യമാണ് തന്നോട് കാണിച്ചതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. താനൊരിക്കലും സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യം. ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കുന്ന പോലെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിലൂടെ ജന്മം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും ചേര്‍ന്ന് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ‘സന്യാസിമഠങ്ങളിലെ മതിലുകള്‍ക്കുപിന്നില്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അകത്തു നിന്നുകൊണ്ട് പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് തന്നെ പുറത്താക്കിയത്. മഠത്തിന് മുന്നില്‍ മറ്റാര്‍ക്കും പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചതിലൂടെ പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും കന്യാസ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.