പുള്ളി അവിടെ ക്യാഷ് എണ്ണി കൊണ്ടിരിക്കുകയായിരിക്കും; പരിഹാസ കമന്റിന് മറുപടിയുമായി സിജു വില്‍സണ്‍
മരക്കാര്‍ ചിത്രത്തെക്കുറിച്ച് സിജു വില്‍സണ്‍ പങ്കുവച്ച പോസ്റ്റും അതില്‍ കമന്റ് ചെയ്ത വിമര്‍ശകന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ‘മരക്കാര്‍ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. തിയേറ്റര്‍ എക്സ്പീരിയന്‍സ് മിസ് ചെയ്യരുത്’ എന്നായിരുന്നു ചിത്രം കണ്ട ശേഷം സിജു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
‘സ്റ്റാന്‍ഡിങ് വിത്ത് ഗുഡ് സിനിമാസ്’ എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്. ‘ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ?’ എന്നായിരുന്നു ഈ പോസ്റ്റിനു വന്ന കമന്റ്. ‘പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണി കൊണ്ടിരിക്കുകയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിങ് അറിയാവുന്നത് കൊണ്ടും, എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതു കൊണ്ടും, തത്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല.’ ഇതായിരുന്നു സിജുവിന്റെ മറുപടി.
ഇതേസമയം മരക്കാര്‍ ചിത്രത്തിനെതിരെ വലിയതോതിലുളള നെഗറ്റീവ് ക്യാംപയിനും ഡീഗ്രേഡിങ്ങുമാണ് നടക്കുന്നത്. റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.