ഫ്രീടൗണ്‍:ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 92 പേര്‍ വെന്തുമരിച്ചു.
അപകടത്തില്‍ ടാങ്കര്‍ ലോറിയില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ലോറിയില്‍ നിന്നും പുറത്തേയ്‌ക്കൊലിച്ച പെട്രോള്‍ ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണില്‍ വെള്ളിയാഴ്‌ച്ച രാത്രിയാണ് അപകടമുണ്ടായത്.
ബസ്സും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപടകടത്തില്‍ കുറച്ച് പേര്‍ക്ക് സാരമായ പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്. ഇന്ധന ശേഖരണത്തിനിടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് 92 പേര്‍ വെന്തുമരിച്ചത്. 30 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ബസിലുണ്ടായിരുന്നവരും പ്രദേശവാസികളും പുറത്തേയ്‌ക്കൊലിച്ച പെട്രോള്‍ ശേഖരിക്കാനായി വലിയ കുപ്പികളുമായി ഓടിക്കൂടുകയായിരുന്നു. മരിച്ചവര്‍ക്ക് ആദരാജ്ഞലി നേര്‍ന്ന് പ്രസിഡന്റ് മാഡ ബയോ എത്തി. ഉപരാഷ്‌ട്രപതി ജല്‍ദേഹ് ജലോഹ് സ്ഥലവും ആശുപത്രിയും സന്ദര്‍ശിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു