സാമന്ത ‘തേപ്പുകാരി’? ട്വീറ്റിൽ വിശദീകരണവുമായി മുൻ കാമുകൻ സിദ്ധാർത്ഥ്
ഹൈദരാബാദ്:സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും അക്കിനേനി എന്ന പേര് ഒഴിവാക്കിയത് മുതൽ സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും വിവാഹമോചിതരാകും എന്ന കാര്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ എങ്ങും നിറഞ്ഞിരുന്നു. ശേഷം ഒക്ടോബർ രണ്ടാം തിയതി സാമന്ത തന്നെ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ സാമന്തയുടെ മുൻകാമുകൻ കൂടിയായ നടൻ സിദ്ധാർഥ് ഒരു ട്വീറ്റ് ചെയ്ത് പുലിവാല് പിടിക്കുകയും ചെയ്തു.
ആരുടേയും പേരോ സന്ദർഭമോ പരാമർശിച്ചിട്ടില്ലെങ്കിലും, ട്വീറ്റിലെ വാചകങ്ങൾ സാമന്തയെ ഉദ്ദേശിച്ചാണ് എന്ന് നെറ്റിസൺസ് കണ്ടെത്താൻ അധികം വൈകിയില്ല. സിദ്ധാർത്ഥിന് നേരെ ഒട്ടേറെ പേർ വിമർശനവുമായി മുന്നോട്ടു വരികയും ചെയ്തു. ‘സ്കൂളിലെ ടീച്ചറിൽ നിന്നും ആദ്യം പഠിച്ച പാഠം ഇതാണ്. വഞ്ചകർ ഒരിക്കലും അഭിവൃദ്ധി നേടുകയില്ല. നിങ്ങൾക്ക് അതെങ്ങനെയാണ്?’ എന്നാണ് സിദ്ധാർഥ് കുറിച്ചത്.
ഒരു ട്വിറ്റർ ഉപയോക്താവ് സിദ്ധാർത്ഥിന് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ട്വീറ്റ് കാട്ടുതീ പോലെ പടർന്ന സാഹചര്യത്തിൽ ഇപ്പോൾ സിദ്ധാർത്ഥ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്വീറ്റിൽ പറഞ്ഞ വിഷയം എന്തെന്ന് സിദ്ധാർത്ഥ് നേരിട്ട് പറഞ്ഞു
ഇതാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. ട്വീറ്റ് സാമന്തയുടെയും ചൈതന്യയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ളതാണെന്ന വാദങ്ങൾ സിദ്ധാർത്ഥ് നിഷേധിച്ചു. ട്വീറ്റ് തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. ആളുകൾ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്നും കൂട്ടിച്ചേർത്തു.
“അജയ് ഭൂപതിയോട് അന്ന് ഞാൻ ജീവിത പാഠങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ ട്വീറ്റ് ചെയ്തു. ഞങ്ങളുടെ വീട്ടിലെ നായ്ക്കളുമായി ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്, ഞാൻ അതിനെക്കുറിച്ച് ട്വീറ്റ് ചെയ്തു. ആരെങ്കിലും അത് അവരെക്കുറിച്ചാണെന്നു കരുതുന്നെങ്കിൽ, ഞാൻ എങ്ങനെ ഉത്തരവാദിയാകും? ” പത്രസമ്മേളനത്തിൽ സിദ്ധാർത്ഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു
സാമന്ത റൂത്ത് പ്രഭുവും ഭർത്താവ് നാഗ ചൈതന്യയും തമ്മിലെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് ആരാധക സമൂഹം കൈക്കൊണ്ടത്. വിവാഹം ചെയ്ത് നാല് വർഷം തികയാൻ ഏതാനും നാളുകൾ മാത്രം നിൽക്കെയാണ് വിവാഹമോചന വാർത്ത പുറത്തെത്തുന്നത്. അതിനും വളരെ മുൻപ് തന്നെ ഇവരുടെ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടെന്ന് ആരാധക സമൂഹവും സംശയിച്ചിരുന്നു.
വിവാഹമോചന വാർത്തയേക്കാൾ അതിനുള്ള കാരണമാണ് പലരും ചികയാൻ ശ്രമിച്ചത്. ദാമ്പത്യജീവിതം സുഖകരമല്ല, കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തി, സാമന്ത ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് അക്കിനേനി കുടുംബത്തിൽ അലോസരമുണ്ടാക്കി, ഗാർഹിക പീഡനം നേരിട്ടു, സാമന്ത മറ്റൊരാളുമായി പ്രണയത്തിലാണ് തുടങ്ങി അനവധി ഗോസിപ്പുകൾ നിരന്നു. എല്ലാത്തിനും കൂടിയായി സാമന്ത മറുപടി നൽകി മുന്നോട്ടുവന്നു കഴിഞ്ഞു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സാമന്തയുടെ പ്രതികരണം. “വ്യക്തിപരമായ പ്രതിസന്ധിക്കിടെയുള്ള നിങ്ങളുടെ വൈകാരിക നിക്ഷേപം എന്നേ അത്ഭുതപ്പെടുത്തുന്നു. അത്യന്തം സഹാനുഭൂതി കാണിച്ചതിന് എല്ലാവർക്കും നന്ദി. എന്നെ വ്യാജ കഥകളിൽ നിന്നും കിംവദന്തികളിൽ നിന്നും സംരക്ഷിച്ചതിനും.
എനിക്ക് വിവാഹേതര ബന്ധമുണ്ട്, കുട്ടികൾ വേണ്ടെന്ന് പറഞ്ഞു, അവസരവാദിയാണ്, ഗർഭഛിദ്രം ചെയ്‌തു എന്നൊക്കെ അവർ പറഞ്ഞു പരത്തി. വിവാഹമോചനം തന്നെ വേദനാജനകമാണ്. സുഖപ്പെടാൻ എനിക്ക് സമയം അനുവദിക്കണം. എനിക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാവുന്നു. ഞാൻ ഇതാ സത്യം ചെയ്യുന്നു. ഇതൊന്നും കൊണ്ട് എന്നെ തകർക്കാനാവില്ല” സാമന്ത കുറിച്ചു.
നാഗ ചൈതന്യയും സാമന്തയും അടുത്തിടെ വേർപിരിയുന്നു എന്ന് പ്രഖ്യാപിക്കുന്നതിനു മുൻപേ തെലുങ്ക് മാധ്യമങ്ങൾ കുറച്ചുകാലമായി അതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. തുടക്കത്തിൽ, ഇരു താരങ്ങളുടെയും ആരാധകർ ഈ കിംവദന്തികൾ തെറ്റാണെന്നും ഇരുവരും ഒരുമിച്ച് നിൽക്കുമെന്നും പ്രതീക്ഷിക്കുകയും ചെയ്തു.
എന്നിരുന്നാലും, അവരെ നിരാശരാക്കി, ചൈതന്യയും സാമന്തയും ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് വേർപിരിയലിനെക്കുറിച്ച് എല്ലാവരെയും അറിയിച്ചു. വിവാഹിതരാകുന്നതിന് മുമ്പുള്ളതുപോലെ സുഹൃത്തുക്കളായി തുടരുമെന്ന് പോസ്റ്റുകളിൽ ഇരുവരും വ്യക്തമാക്കി. ഈ പ്രയാസകരമായ കാലത്തെ നേരിടാനുള്ള ഇടം നൽകണമെന്ന് അവർ അവരുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു. മകളുടെ വിവാഹമോചന വാർത്തയിൽ സാമന്തയുടെ പിതാവ് പ്രതികരിച്ചിരുന്നു.
എന്നിരുന്നാലും, അവരെ നിരാശരാക്കി, ചൈതന്യയും സാമന്തയും ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് വേർപിരിയലിനെക്കുറിച്ച് എല്ലാവരെയും അറിയിച്ചു. വിവാഹിതരാകുന്നതിന് മുമ്പുള്ളതുപോലെ സുഹൃത്തുക്കളായി തുടരുമെന്ന് പോസ്റ്റുകളിൽ ഇരുവരും വ്യക്തമാക്കി. ഈ പ്രയാസകരമായ കാലത്തെ നേരിടാനുള്ള ഇടം നൽകണമെന്ന് അവർ അവരുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു. മകളുടെ വിവാഹമോചന വാർത്തയിൽ സാമന്തയുടെ പിതാവ് പ്രതികരിച്ചിരുന്നു.
സാമന്തയുടെ പിതാവ് ജോസഫ് പ്രഭുവും മകളുടെ വിവാഹമോചനത്തോട് പ്രതികരിച്ചു. അവരുടെ മകളുടെയും മരുമകന്റെയും വേർപിരിയൽ അറിഞ്ഞപ്പോൾ മുതൽ തന്റെ മനസ്സ് ശൂന്യമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു.കാര്യങ്ങൾ ഉടൻ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനം തന്നെ ഞെട്ടിച്ചെങ്കിലും, മകൾ തന്റെ തീരുമാനം ചിന്തിച്ചെടുത്തതായി തനിക്ക് ബോധ്യപ്പെട്ടതായി പ്രഭു പറഞ്ഞു.
നടൻ നാഗാർജുന അക്കിനേനിയും ദമ്പതികളെക്കുറിച്ച് ട്വീറ്റ് ചെയ്തു, ഇരുവർക്കും ഇടയിൽ സംഭവിച്ചത് വളരെ നിർഭാഗ്യകരമാണെന്ന് പറഞ്ഞു. ഒരു ഭർത്താവിനും ഭാര്യക്കും ഇടയിൽ സംഭവിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമും ചയ്‌യും തനിക്ക് പ്രിയപ്പെട്ടവരാണെന്നും സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങൾ തന്റെ കുടുംബം എപ്പോഴും വിലമതിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അവൾ എപ്പോഴും അവർക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ദൈവം അവർക്ക് ശക്തി നൽകട്ടെ” എന്ന് നാഗാർജുന കുറിച്ചു.