Entertainment
വേഗം പോയി പല്ലു തേച്ചിട്ട് വാ.. ഇല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല; ശുഭരാത്രിയുടെ ടീസര്‍ എത്തി
ദിലീപ്, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’യുടെ ടീസര്‍ എത്തി. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് അനു സിതാരയും ദിലീപും എത്തുന്നത്. ശുഭരാത്രി ഒരു കുടുംബ ചിത്രമാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിദ്ദിഖും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കഥ തിരക്കഥ സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നതും വ്യാസന്‍ തന്നെയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News