EntertainmentKeralaNews
അസുഖക്കാരിയെ പോലെയുണ്ട്,മെലിഞ്ഞ് എന്തു കോലമാണ്; സ്വന്തം ഫോട്ടോ കണ്ട് രഞ്ജിനി ഹരിദാസ് തന്നെ പറയുന്നത്
കൊച്ചി:മലയാളം ടെലിവിഷന്‍ ലോകത്ത് രഞ്ജിനി ഹരിദാസ് തരംഗമായ ഒരു കാലമുണ്ടായിരുന്നു. അന്നത്തെ രഞ്ജിനിയെ ഒരുപാടു പേര്‍ വിമര്‍ശിച്ചിരുന്നുവെങ്കിലും അത്രതന്നെ ആളുകള്‍ ഇഷ്ടപ്പെടുകയും അനുകരിക്കുകയും ചെയ്തിരുന്നു എന്നതാണ് സത്യം.
- അന്നത്തെ രഞ്ജിനി ഹരിദാസ്ഒരു കാലത്ത് ടെലിവിഷന്‍ ലോകത്തെ താര റാണിയായിരുന്നു രഞ്ജിനി ഹരിദാസ്. പകരം വയ്ക്കാനില്ലാത്ത ആങ്കറിങ് മികവ്. വിമര്‍ശനങ്ങള്‍ ഒരുപാട് നേരിട്ടിരുന്നുവെങ്കിലും രഞ്ജിനിയെ പോലെ രഞ്ജിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
- രഞ്ജിനി തരംഗമായ കാലംവസ്ത്രധാരണത്തിന്റെ പേരിലും മലയാളവും ഇംഗ്ലീഷും കലര്‍ന്നുള്ള സംസാരത്തിന്റെ പേരിലും ഒരുപാട് വിമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും രഞ്ജിനി എന്ന ആങ്കറിനെ ഇഷ്ടപ്പെട്ടവര്‍ ഒരുപാടുണ്ടായിരുന്നു.
- ഇപ്പോള്‍ സെലക്ടീവാണ്രഞ്ജിനിയെ അനുകരിച്ചുകൊണ്ടാണ് പിന്നീട് മലയാളത്തില്‍ ഒരുപാട് ആങ്കേഴ്‌സ് ജനം കൊണ്ടത്. മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന രഞ്ജിനി ഹരിദാസ് പതിയെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സെലക്ടീവായി.
- സോഷ്യല്‍ മീഡിയയില്‍ സജീവംഇപ്പോള്‍ തിരഞ്ഞെടുക്കുന്ന ചുരുക്കം ചില ഷോകള്‍ മാത്രമേ രഞ്ജിനി ചെയ്യാറുള്ളൂ. യാത്രകളിലും മറ്റ് ബിസിനസ് കാര്യങ്ങളിലുമൊക്കെ ശ്രദ്ധിച്ചു പോകുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
- പഴയ ഫോട്ടോ പങ്കുവച്ചത്ഏറ്റവുമൊടുവില്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്രതാഭകാലത്ത് എടുത്ത രണ്ട് ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചരിയ്ക്കുന്നത്. അന്ന് തിരക്കിട്ടോടുമ്പോള്‍ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ് ചിത്രത്തെ കുറിച്ച് ഇന്ന് താരം പറയുന്നത്.
- എന്തു മെലിഞ്ഞിട്ടായിരുന്നു എന്ന്അന്ന് താന്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോഴാണ് രഞ്ജിനിക്കുണ്ടാവുന്നത്. പക്ഷെ അന്നതാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല എന്നും രഞ്ജിനി പറയുന്നു.
- ലുക്ക് കൊള്ളില്ലായിരുന്നു”മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും നല്ല ഒരു ലുക്ക് അല്ലായിരുന്നു” എന്നാണ് രഞ്ജിനി കുറിച്ചത്.
- പഴയ രഞ്ജിനി ചേച്ചിഎന്നാല്‍ അന്നത്തെ ആ എനര്‍ജെറ്റിക് ആയിരുന്ന രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് ആരാധകരെ കമന്റ് ബോക്‌സില്‍ കാണാം. ‘ഞങ്ങളുടെ പഴയ രഞ്ജിനി ചേച്ചി’ എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും.
- അന്നും ഇന്നും സുന്ദരി തന്നെമെലിഞ്ഞിട്ടായിരുന്നു എന്നോ, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവംു സുന്ദരിയും കഴിവുള്ളതുമായ ആളായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. അന്നും ഇന്നും രഞ്ജിനി ഹരിദാസ് സൂപ്പറാണ് എന്നു പറഞ്ഞ് വേറെ ചിലരും എത്തിയിട്ടുണ്ട്. പഴയ ലുക്ക് തന്നെയാണ് ഇഷ്ടം എന്നു പറയുന്നവരുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News