KeralaNews

പൊഗൊണോട്രോഫി ശശി തരൂരിന്റെ പുതിയ വാക്ക് ലക്ഷ്യം വച്ചത് എന്തിനെ എന്നറിയണ്ടേ

തിരുവനന്തപുരം:കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ സന്ദർഭോചിതമായി ഉപയോഗിച്ച് ഫോളോവേഴ്സിനെ ഒരേസമയം ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശശി തരൂർ എം.പി. തരൂരിന്റെ ഈ വാക്ചാതുരിക്ക് രാജ്യം മുഴുവൻ ആരാധകരുണ്ട്. വാക്കുകളുടെ അർഥം തിരഞ്ഞ്, അതിൽ ഹാസ്യം കണ്ടെത്തി ആസ്വദിക്കുന്നവർ.

എന്നാൽ, സമീപകാലത്ത് പുതിയ ഇംഗ്ലീഷ് വാക്കുകളൊന്നും തരൂർ ട്വീറ്റ് ചെയ്തിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡോ. പ്രിയ ആനന്ദ് തരൂരിന്റെ ട്വീറ്റിന് കമന്റ് ഇട്ടത്.’ സർ താങ്കളുടെ പ്രസംഗത്തിന് പുറമേ പുതിയ വാക്കുകൾ പഠിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. ഇതുവരെ കേൾക്കാത്ത പദപ്രയോഗത്തിലൂടെ മനസ്സിനെ പ്രീതിപ്പെടുത്തുന്നത് മഹത്തരമാണ്.’ എന്നായിരുന്നു പ്രിയുടെ ട്വീറ്റ്.

പ്രിയയുടെ ട്വീറ്റിന് ഉടൻ പുത്തൻ വാക്കുമായി തരൂരിന്റെ മറുപടിയുമെത്തി. ‘പൊഗൊണോട്രോഫി'(pogonotrophy) എന്ന വാക്കാണ് തരൂർ ഇത്തവണ പരിചയപ്പെടുത്തിയത്. സുഹൃത്തായ രത്തിൻ റോയിയാണ് തനിക്ക് ഈ വാക്ക് പരിചയപ്പെടുത്തി തന്നതെന്ന് തരൂർ പറയുന്നു.

എന്റെ സുഹൃത്തും എക്ണോമിസ്റ്റുമായ രത്തിൻ റോയ് എന്നെ ഇന്ന് ഒരു പുതിയ വാക്ക് പഠിപ്പിച്ചു. പൊഗൊണോട്രോഫി. പൊഗൊണോട്രോഫി എന്നാൽ താടി വളർത്തൽ. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പൊഗൊണോട്രോഫി എന്നത് മഹാമാരിയെ നേരിടാനുള്ള ഏകാഗ്രമായ മുഴുകലാണ്.’

തരൂരിന്റെ ട്വീറ്റ് പതിവുപോലെ വൈറലായി. നിരവധി ആളുകളാണ് ശശി തരൂരിന്റെ വാക്സാമർഥ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.പുതിയ വാക്കുകളിലൂടെ പ്രധാനമന്ത്രിയെ തരൂർ വിമർശിക്കുന്നത് ഇതാദ്യമല്ല. 2018-ൽ തന്റെ പുസ്തകമായ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് തരൂർ കുറിച്ച 29 അക്ഷരങ്ങളുളള ‘ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ’ എന്ന വാക്കും തരംഗമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker