ഷെയ്ൻ നിഗത്തെ ബൈജു നാറ്റിച്ചുവിട്ടു? ‘മാർക്കോ മതിയെന്നല്ലേ പറഞ്ഞത്, കർമ്മ എന്നൊന്നുണ്ട്’, ഏറ്റെടുത്ത് ഉണ്ണി ഫാൻസ്
കൊച്ചി:മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്റെ അഭിനയ മികവ് കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയെടുക്കുകയും വിജയിച്ച കൊമേഴ്ഷ്യൽ സിനിമകളുടെ ഭാഗമാവുകയും ചെയ്‌ത പ്രതിഭ കൂടിയാണ് ഷെയ്ൻ. എന്നാൽ പല വിവാദങ്ങളിലും താരം മുൻപ് ചെന്ന് പെട്ടിട്ടുണ്ട്. നേരത്തെ ഒരു അഭിമുഖ പരിപാടിയിൽ ഉണ്ണി മുകുന്ദനെ പരിഹസിക്കുന്ന രീതിയിൽ ഷെയ്ൻ സംസാരിച്ചത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
എന്നാൽ ഇപ്പോഴിതാ നടൻ ബൈജു സന്തോഷും ഷെയ്ൻ നിഗവും തമ്മിലുള്ള സംഭാഷണവും അതിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഷെയ്ൻ നായക വേഷത്തിൽ എത്തിയ മദ്രാസ്‌കാരൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടും, അതിന്റെ റിലീസ് തിരക്കുകൾക്ക് ഇടയിലും ഷെയ്ൻ ബൈജുവുമായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇതിന് പിന്നാലെ രൂക്ഷമായ ഭാഷയിൽ ഷെയ്ൻ നിഗത്തെ പലരും വിമർശിക്കുന്നുണ്ട്. താരത്തിന്റേത് അഹങ്കാരം നിറഞ്ഞ പെരുമാറ്റം ആണെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ബൈജുവിനോട് മദ്രാസ്‌കാരൻ എന്ന ചിത്രത്തെ കുറിച്ച് ഷെയ്ൻ പറയുമ്പോൾ അങ്ങനെയൊരു ചിത്രം എപ്പോൾ വന്നുവെന്നായിരുന്നു താരം നൽകിയ മറുപടി. ഇതാണ് ആരാധകർ ഷെയ്‌നിനെ പരിഹസിക്കാൻ ഉപയോഗിക്കുന്നത്.
കൂടാതെ ഷെയ്‌നിനോട് താൻ മാർക്കോ ഒന്ന് കാണാൻ വന്നതാണ് എന്നും ബൈജു വീഡിയോയിൽ പറയുന്നുണ്ട്. ഷൂട്ടിംഗ് തിരക്കിൽ ആണെന്നും ബൈജു പറയുന്നുണ്ട്. മദ്രാസ്‌കാരൻ കാണാൻ മറക്കരുതെന്നും ഷെയ്ൻ പറയുന്നുണ്ട്, ഇതിന് ബൈജു ചിരിച്ചുകൊണ്ട് കാണാം എന്നായിരുന്നു മറുപടി നൽകിയത്. ഇതിന് പിന്നാലെ വീഡിയോയ്ക്ക് താഴെ ഷെയ്ൻ നിഗത്തെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
കൂടാതെ ആറാട്ടണ്ണൻ സന്തോഷ് വർക്കിക്ക് ഒപ്പം ഷെയ്‌ൻ സിനിമയുടെ പ്രമോഷൻ ചെയ്യുന്ന വിഡിയോയിലും ഒട്ടേറെ പേർ സമാനമായ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബൈജു ഷെയ്ൻ നിഗത്തെ നാറ്റിച്ചുവിട്ടു, പണ്ട് പറഞ്ഞതൊക്കെ ഒന്ന് ഓർക്കണം. കർമ്മ എന്നൊന്നുണ്ട്. ഇത്രയും ഒരു അഹങ്കാരി സിനിമാ ഫീൽഡിൽ ഇല്ല. ടുക്കം കൈ കൂപ്പേണ്ടി വന്നു!!! അത് മതി’ എന്നിങ്ങനെയാണ് പലരും രേഖപ്പെടുത്തിയിരിക്കുന്ന കമന്റുകൾ.
മുൻപ് ഉണ്ണി മുകുന്ദനെ ഷെയ്ൻ അപമാനിച്ച വിഷയമാണ് കൂടുതൽ പേരും ചൂണ്ടിക്കാണിക്കുന്നത്. ഒരുപാവം ചെറുപ്പക്കാരനെ പരിഹസിക്കുമ്പോൾ ഓർക്കണമായിരുന്നു എന്നാണ് ചിലർ പറയുന്നത്. മാർക്കോ പാൻ ഇന്ത്യൻ ലെവലിൽ വമ്പൻ ഹിറ്റായെന്നും ഷെയ്‌നിന്റെ പടം പൊട്ടിയെന്നുമൊക്കെ ഉള്ള കമന്റുകൾ ഏറെ ഇതിന് താഴെ കാണാം.
അതേസമയം, ആർഡിഎക്‌സ് എന്ന സിനിമയുടെ റിലീസ് വേളയിൽ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനെതിരെ നടത്തിയ പരാമർശങ്ങളാണ് പലരും ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയുടെ പേരിൽ ദ്വയാർത്ഥം ചേർത്ത് കൊണ്ടായിരുന്നു ഷെയ്‌നിന്റെ പരാമർശം. ഇത് വലിയ വിവാദങ്ങൾക്കാണ് കാരണമായത്. ഇതിന്റെ ഫലമാണ് ഇപ്പോൾ ഷെയ്ൻ അനുഭവിക്കുന്നത് എന്നാണ് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്.