ഒരു കൊച്ചുമിടുക്കിയുടെ, വിമാനത്തിനുള്ളിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. പൈലറ്റായ അച്ഛനെ വിമാനത്തിനുള്ളിൽവെച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആ കുഞ്ഞുമിടുക്കി.
ഷനായ മോത്തിഹാർ എന്നാണ് ഈ കുഞ്ഞിന്റെ പേര്. ഗോ എയർ വിമാനത്തിനുള്ളിൽ നിന്നുള്ളതാണ് ഈ കാഴ്ച. പൈലറ്റ് വേഷത്തിൽ അച്ഛനെ കണ്ടതിനു പിന്നാലെ, പാപ്പാ എന്ന് ഷനായ വിളിക്കുന്നതും വീഡിയോയിൽ കാണാം. ഷനായയുടെ അമ്മ പ്രിയങ്ക മനോഹാട്ടാണ് വീഡിയോ പകർത്തിയിരിക്കുന്നത്.കുഞ്ഞുഷനായയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇത് പങ്കുവെച്ചിട്ടുമുണ്ട്. അമ്മ പ്രിയങ്കയാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
https://youtu.be/BZKwmNvV6D0
വിമാനത്തിന്റെ സീറ്റിന് ഇടയിലൂടെ ഉയർന്നു നോക്കുന്ന ഷനായ, അവളുടെ അച്ഛനെ കാണുന്നതും അദ്ദേഹം മകളെ കൈവീശിക്കാണിക്കുന്നതും വീഡിയോയിലുണ്ട്. പാപ്പായ്ക്കൊപ്പമുള്ള എന്റെ ആദ്യ വിമാനയാത്ര. എന്നെ അദ്ദേഹം ഡൽഹിയിലേക്ക് പറത്തി. അദ്ദേഹത്തെ കാണാനുള്ള അതിയായ ആവേശത്തിലായിരുന്നു ഞാൻ. എന്റെ ഇതുവരെയുള്ളതിലെ ഏറ്റവും മികച്ച വിമാനയാത്ര ആയിരുന്നു അത്- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് ഒപ്പം ചേർത്തിട്ടുണ്ട്.
https://www.instagram.com/reel/CUmztsPJI3V/?utm_medium=copy_link