EntertainmentKeralaNews

മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു;ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം: ഷമ്മി തിലകൻ

കൊച്ചി: പ്രസി‍‍ഡൻ്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഷമ്മി തിലകൻ്റെ പ്രതികരണം.

മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താൻ ചോദിച്ചിട്ടുള്ളതാണെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഉപ്പുതിന്നവർ ആരാണെങ്കിലും വെള്ളം കുടിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

‘ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ​ഗ്രൂപ്പ് എന്ന വാക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽ അതിന് തെളിവുകളുമുണ്ട്. ആ തെളിവുകൾ പ്രകാരമേ ആ ​ഗ്രൂപ്പിൽ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ.

ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വി​ഗ്രഹങ്ങൾ ഉടച്ചുകളയണം. സിദ്ദിഖിൻ്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എൻ്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം’, ഷമ്മി തിലകൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker