കന്യകയാണോ എന്ന് ചോദ്യം;ആദ്യ ലൈംഗിക ബന്ധത്തേക്കുറിച്ച് വെളിപ്പെടുത്തി ഷക്കീല
ചെന്നൈ:മലയാളികളെ സംബന്ധിച്ച് പ്രത്യേക പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമാ വ്യവസായത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഷക്കീല ചിത്രങ്ങൾ. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പിന്നിലാക്കുന്നതായിരുന്നു ഷക്കീല ചിത്രങ്ങളുടെ വിജയം. സോഫ്റ്റ് പോൺ സ്വഭാവമുള്ള സിനിമകളായിരുന്നു ഇതിൽ ഏറെയും. തകർച്ചയിലേക്ക് പോയ മലയാള സിനിമയെ ഒരുസമയത്ത് പിടിച്ച് നിർത്തിയത് ഷക്കീലയാണെന്ന അഭിപ്രായമുണ്ട്. പ്രമുഖ താരങ്ങളുടെ സിനിമകൾ തുടരെ പരാജയപ്പെട്ട കാലമായിരുന്നു അത്.
നഷ്ടം വന്ന നിർമാതാക്കൾക്ക് പിടിച്ച് നിൽക്കാൻ ഷക്കീല സിനിമകളിലൂടെ കഴിഞ്ഞു. തൊണ്ണൂറുകളിലാണ് ഷക്കീല മലയാള സിനിമയിൽ കത്തിക്കയറിയത്. അന്ന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങളുടെ സിനിമകൾ പോലും ഷക്കീല സിനിമകളുമായി ഏറ്റുമുട്ടാൻ ഭയപ്പെട്ടിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഷക്കീല തരംഗം അവസാനിച്ചു. ഇത്തരം സിനിമകളുടെ നിർമാണത്തിന് തടസ്സങ്ങൾ നേരിട്ടതാണ് കാരണം. ഇതിനിടെ ഷക്കീല മലയാള സിനിമാ രംഗം വിടുകയും ചെയ്തു.
അന്ന് ബുക്ക് ചെയ്ത സിനിമകളുടെ അഡ്വാൻസ് തുകയടക്കം തിരികെ കൊടുത്താണ് ഷക്കീല ചെന്നെയിലേക്ക് പോയത്. അതിന് ശേഷം തമിഴ്, തെലുങ്ക് സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഷക്കീല അഭിനയിച്ചു. കൂടുതലും കോമഡി വേഷങ്ങളിലാണ് താരം എത്തിയത്. അതോടെ ഷക്കീലയുടെ പഴയ പ്രതിച്ഛായയിൽ ഒരുപാട് മാറ്റം വന്നു.
എന്നാൽ കുക്ക് വിത്ത് കോമാളി എന്ന കുക്കിംഗ് ഷോയാണ് യഥാർത്ഥത്തിൽ ഷക്കീലയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. ഷോയുടെ രണ്ടാം സീസണിൽ മത്സരാർത്ഥിയായി പങ്കെടുത്ത ഷക്കീല തന്റെ പാചക വൈദഗ്ധ്യം കൊണ്ട് ഫൈനൽ വരെയെത്തി. അവസാനം രണ്ടാം സ്ഥാനവും നേടി. ഷോയിലെ സഹമത്സരാർത്ഥികൾക്കെല്ലാം ഷക്കീലമ്മ ആയിരുന്നു താരം. അതോടെ ഗ്ലാമർ തരാമെന്ന ഇമേജിൽ നിന്ന് തമിഴ് പ്രേക്ഷകരുടെ ഷക്കീലമ്മ ആയി മാറുകയായിരുന്നു നടി.
മലയാളത്തിലും ഷക്കീല ഇപ്പോൾ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളിൽ അതിഥി ആയും ഫ്ളവേഴ്സിലെ ഒരു പരമ്പരയിൽ ഒരു ശ്രദ്ധേയ വേഷത്തിലും ഷക്കീല എത്തിയിരുന്നു.
അതേസമയം ഷക്കീലയുടെ അഭിമുഖങ്ങളും ധാരാളമായി ഇപ്പോൾ വരുന്നുണ്ട്. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ഷക്കീല പല അഭിമുഖങ്ങളിലും തുറന്നു സംസാരിക്കുകയും അതെല്ലാം വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ താൻ ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ആരുമായാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല.
കന്യകയാണോ എന്നായിരുന്നു നടിയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ആർക്കൊപ്പമാണെന്ന ചോദ്യം ഉയർന്നത്. തന്റെ സുഹൃത്ത് പോൾ റിച്ചാർഡുമായാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു ഷക്കീലയുടെ മറുപടി. ഒട്ടും മടികൂടാതെയാണ് ഷക്കീല ഇത് തുറന്നു പറഞ്ഞത്. ഷക്കീലയുടെ ഈ അഭിമുഖം വൈറലാവുകയാണ്.
അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ ആളാണ്. അയാൾ വൈകാതെ വേറെ വിവാഹം കഴിക്കും. തന്നെ വിവാഹം കഴിക്കാൻ വീട്ടിൽ സമ്മതിക്കില്ല. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും വയ്യെന്നാണ് ഷക്കീല പറഞ്ഞത്. മുൻപ് പ്രണയത്തിലായവർ എല്ലാ വിവാഹിതരായെന്നു അവരെല്ലാവരുമായി സൗഹൃദമുണ്ടെന്നും ഷക്കീല പറഞ്ഞു.