KeralaNewspravasi

മലയാളിയായ ഷഹനാസ് അബ്ദുൽ ജലീൽ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂള്‍ ചെയർപേഴ്സൺ

റിയാദ്: റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ അടുത്ത മൂന്നു വർഷ കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. മലയാളിയായ ഷഹനാസ് അബ്ദുൽജലീൽ ആണ് ഭരണസമിതി അധ്യക്ഷയായി ആയി നിയമിതയായത്. സ്കൂളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഭരണസമിതിയുടെ തലപ്പത്തു വരുന്നത്.

ഷഹനാസ് അബ്ദുൽ ജലീൽ, സയ്ദ് സഫർ അലി, ഷഹ്‌സിൻ ഇറാം, പ്രഷിൻ അലി , ഡോ. സാജിദ ഹുസ്ന, ഡോ. സുമയ്യ സംഗേർസ്‌കോപ് എന്നിവരടങ്ങുന്ന ആറംഗ സമിതിയിൽ നാല് പേർ വനിതകളാണെന്ന പ്രത്യേകതയും ഇത്തവണത്തെ ഭരണ സമിതിക്കുണ്ട്. 

നേരത്തെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയായിരുന്നെങ്കിൽ ഇപ്പോൾ രക്ഷാധികാരിയായ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഭരണസമിതിയെ നാമനിർദേശം ചെയ്യുകയാണ് ചെയ്യുന്നത്. സമിതി അംഗമായ ഷഹ്സീൻ ഇറാം മാധ്യമ പ്രവർത്തകയാണ്. മലയാളിയായ മീര റഹ്മാൻ സ്കൂളിന്റെ പ്രിൻസിപ്പലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker