CrimeKeralaNews

പ്രസവം കഴിഞ്ഞ് 18-ാം ദിവസം കൊലപാതകം; ഭ‍ർത്താവിന് ജീവപര്യന്തം

തൃശ്ശൂർ: പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ വെട്ടിക്കൊന്ന കേസിൽ ഭ‍ർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹാഷിദയെ (24) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് അസീസിനെതിരെ ഇരിങ്ങാലക്കുട അഡീഷണഷൽ ജില്ലാ സെഷൻസ് ജഡ്ജി എൻ വിനോദ് കുമാർ ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഹാഷിദയുടെ മക്കൾക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

2022 ഓഗസ്റ്റ് 20ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് 18-ാം ദിവസം ഹാഷിദയെ മുഹമ്മദ് ആസിഫ് വെട്ടി മാരകമായി പരിക്കേഷപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഹാഷിദയുടെ പിതാവ് നൂറുദ്ദീന്റെ തലയ്ക്ക് വെട്ടേറ്റു. ഹാഷിദയുടെ മാതാവിനെയും മുഹമ്മദ് ആസിഫ് ഉപദ്രവിച്ചു. വെട്ടേറ്റതിന്റെ പിറ്റേ ദിവസം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹാഷിദ മരണപ്പെടുകയും ചെയ്തു. 

വലപ്പാട് സർക്കിൾ ഇൻസ്‍പെക്ടറായിരുന്ന കെ.എസ് സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആയിരുന്ന എൻ.എസ് സലീഷ് അന്വേഷണം ഏറ്റെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, അഭിഭാഷകരായ പി.എ ജെയിംസ്, എബിൻ ഗോപുരൻ, അൽജോ പി ആന്റണി, ടി.ജി സൗമ്യ എന്നിവർ കോടതിയിൽ ഹാജരായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker