CrimeEntertainmentHome-bannerKeralaNewsNews

മോളെ കൊന്നിട്ടേ അങ്ങോട്ട് അയയ്ക്കൂ’, സജ്ജാദ് ഭീഷണിപ്പെടുത്തി; ഷഹനയുടെ ഉമ്മ ഉമൈബ

കോഴിക്കോട്∙ മരിച്ച നിലയിൽ കണ്ടെത്തിയ പരസ്യചിത്ര മോഡലായ ഷഹനയുടെ (20) മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഇന്ന് മകളുടെ ജന്മദിനമാണ്. എല്ലാവരേയും മകൾ ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചിരുന്നു. വിരുന്നൊരുക്കി വയ്ക്കുമെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ട്. ഭർത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഫോൺ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. 

ഷഹന മരിച്ച വിവരം അറിഞ്ഞ് അയൽവാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹന. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നുമാണ് സജ്ജാദ് നാട്ടുകാരോടു പറഞ്ഞത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്. വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് നാട്ടുകാര്‍ ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്. 

ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരന്‍ പറഞ്ഞു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകള്‍ എത്തുമ്പോള്‍ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന്‍ പറഞ്ഞു.

നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹനയെയാണ് കോഴിക്കോട് പറമ്പിൽ ബസാറിൽ ഇന്നു പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മകളെ നേരിട്ട് കാണാൻ പോലും സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ ഉമ്മയും സഹോദരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവർ വിവാഹ ശേഷം കോഴിക്കോട് പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.ഷഹന ജ്വല്ലറി പരസ്യങ്ങളിൽ മോഡലായാണ് ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്കുണ്ടായിട്ടുള്ളതായും വിവരമുണ്ട്. 

ഷഹനയുമായി ഭര്‍ത്താവ് സജ്ജാദ് വഴക്കിട്ടിരുന്നെന്ന് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു. ഷഹന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തെച്ചൊല്ലിയായിരുന്നു വഴക്ക്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം അറിയാനാകുവെന്നും എസിപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker