KeralaNews

‘വിളിച്ചത് സി.പി.എം എം.എല്‍.എയെ, കുട്ടി ബാലസംഘം, അച്ഛന്‍ സി.ഐ.ടി.യു’; മുകേഷ് വിഷയത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം

ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് എം മുകേഷ് എം.എല്‍.എ കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം. അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി പരാതിയില്ലെന്ന് പറയിപ്പിക്കുന്നത് സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ അടക്കമുള്ള പ്രാദേശിക നേതാക്കളാണെന്ന് ബല്‍റാം ആരോപിച്ചു.

‘വിളിച്ച കുട്ടി ഷാഫി പറമ്പിലിന്റെ ബന്ധു ബാസിത് ആണ്. തെളിവുകള്‍ പിന്നാലെ വരും! രാഹുല്‍ ഗാന്ധി മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെയുള്ളവര്‍ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍. താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യല്‍ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയില്‍പ്പോലും വലിയ ആയുസില്ലാത്ത വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത്. പൂര്‍ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസാക്ഷിക്കുത്തുമില്ലാതെ ചാരി വെയ്ക്കുന്നത്.’- വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കുട്ടി വിളിച്ചത് സിപിഎം എംഎല്‍എയെ, വിളിച്ച കുട്ടി സിപിഎം പോഷക സംഘടനയായ ബാലസംഘത്തിന്റെ നേതാവ്, അച്ഛന്‍ സിഐടിയു നേതാവ്, വിളിക്കുന്നത് സിപിഎം എംഎല്‍എ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ നിന്ന്, കുട്ടിക്കെതിരെ കേസ് കൊടുത്തത് മോശമായി സംസാരിച്ച അതേ സിപിഎം എംഎല്‍എ, രാഷ്ട്രീയ ഗൂഡാലോചന എന്ന വാദമുയര്‍ത്തിയതും അതേ സിപിഎം എംഎല്‍എ, അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി ‘ഇനിക്ക് ഒരു കൊഴപ്പൂല്യ’ എന്ന് പറയിപ്പിക്കുന്നത് സിപിഎമ്മിന്റെ മുന്‍ എംഎല്‍എ അടക്കമുള്ള പ്രാദേശിക നേതാക്കള്‍, അതിനായി കുട്ടിയെ മാറ്റിപ്പാര്‍പ്പിക്കുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസില്‍. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരുന്നിട്ടും ഇന്നലെ രാത്രി മുതല്‍ എന്തെല്ലാം ക്യാപ്‌സ്യൂളുകളാണ് സിപിഎമ്മിന്റെ നുണ ഫാക്ടറിയില്‍ നിന്ന് കൃത്യമായി തയ്യാറാക്കി വ്യാപകമായി വിതരണം ചെയ്യപ്പെട്ടത്!

വിളിച്ച കുട്ടി ഷാഫി പറമ്ബിലിന്റെ ബന്ധു ബാസിത് ആണ്. തെളിവുകള്‍ പിന്നാലെ വരും! രാഹുല്‍ ഗാന്ധി മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെയുള്ളവര്‍ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍. കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കഞ്ഞിക്കുഴികളാണെന്ന് പരിഹാസം. എന്തിനിത് ചെയ്തു കോണ്‍ഗ്രസ്സേ എന്ന റഹീം മോഡല്‍ പതിവ് വിലാപം. ഫോണ്‍ റെക്കോഡു ചെയ്ത കുട്ടിയുടെ ദുസ്സാമര്‍ത്ഥ്യത്തേക്കുറിച്ച് അധിക്ഷേപങ്ങള്‍. ഞങ്ങടെ മുകേഷേട്ടന്‍ പാവാടാ മട്ടിലുള്ള ന്യായീകരണങ്ങള്‍. തിരക്കുള്ള ജനപ്രതിനിധികളെ നേരിട്ട് ഫോണില്‍ വിളിക്കുന്നതിലെ അപാകത സംബന്ധിച്ച താത്വിക വിശകലനങ്ങള്‍. താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യല്‍ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയില്‍പ്പോലും വലിയ ആയുസ്സില്ലാത്ത ഒരു വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണം.

പൂര്‍ണ്ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നത്. കണ്ണും പൂട്ടിയുള്ള ന്യായീകരണമല്ലാതെ സംഭവത്തിന്റെ മെറിറ്റില്‍ അഭിപ്രായം പറഞ്ഞ സിപിഎം പ്രൊഫൈലുകളും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്. നോക്കൂ, എത്ര കൃത്യമായാണ്, എത്ര നിര്‍ലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker