വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്എഫ്‌ഐ നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്എഫ്‌ഐ വെള്ളറട ഏരിയാ കമ്മിറ്റി അംഗം രാഹുല്‍ കൃഷ്ണ(20), വാഴിച്ചല്‍വീണ ഭവനില്‍ ബിനു (40) എന്നിവരാണ് അറസ്റ്റിലായത്.
അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്ന് ആര്യനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. ഇവരില്‍ നിന്നും 2.13 കിലോഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. അന്പൂരി പഞ്ചായത്ത് കണ്ടംതിട്ട വാര്‍ഡ് മെമ്പര്‍ ജയന്റെ വീട് ആക്രമണ കേസിലെ പ്രതിയാണ് രാഹുല്‍.
ഇവരുടെ പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഞ്ചാവ് കച്ചവടത്തിനൊപ്പം ഇവര്‍ ഗുണ്ടാപ്രവര്‍ത്തനങ്ങളും നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. മേഖലയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News