KeralaNews

എസ്എഫ്ഐ കാണിക്കുന്നത് തെമ്മാടിത്തരം, ആവർത്തിച്ചാൽ നവകേരള സദസ്സിലും പ്രതിഷേധമുണ്ടാകും: സുരേന്ദ്രൻ

കോഴിക്കോട്‌: എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണറെ നിരന്തരം വഴിതടയുകയും അദ്ദേഹം താമസിക്കുന്ന സ്ഥലത്തുവന്നു പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനും പ്രതിഷേധം നേരിടേണ്ടിവരുമെന്ന് സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി. ഗസ്റ്റ് ഹൗസിലെത്തി സുരേന്ദ്രന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കടുത്ത എസ്എഫ്‌ഐ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയത്.

”ഗവര്‍ണറെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തു വന്നു തടയുന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. എസ്എഫ്‌ഐ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. താമസിക്കുന്ന ഗസ്റ്റ്ഹൗസിനു മുന്‍പില്‍ നിയമവിരുദ്ധമായി അദ്ദേഹത്തെ തടയാന്‍ വരുന്നത് എവിടെയും നടക്കാത്ത കാര്യമാണ്. അതിനു നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണു ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇനിയും ഇതു തുടരുമെന്നു പറയുകയാണ്. ക്രമസമാധാന തകര്‍ച്ചയ്ക്കു ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുകയാണ്.

”ഗവര്‍ണര്‍ക്ക് എതിരായ തെമ്മാടിത്തരം ആവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ അടക്കം പ്രതിഷേധമുണ്ടാകും. ഗവര്‍ണറെ വഴിയില്‍ തടയാനും അദ്ദേഹം താമസിക്കുന്ന സ്ഥലത്തുവന്ന് പ്രശ്‌നങ്ങളുണ്ടാക്കാനും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ക്രിമിനല്‍ സംഘങ്ങള്‍ ശ്രമിച്ചാല്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലടക്കം വലിയ തോതിലുള്ള പ്രതിഷേധമുണ്ടാകും”- സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.

”എസ്എഫ്‌ഐയുടെ തറവാട്ട് സ്വത്തല്ല കേരളത്തിലെ സര്‍വകലാശാലകള്‍. പൊതുസമൂഹത്തിന്റേതാണ് അവ. അവിടെക്കേറി തെമ്മാടിത്തരം കാണിച്ചാല്‍ തിരിച്ചും പ്രതിഷേധമുണ്ടാകും. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ഇടപെടുന്നതിനെ രാഷ്ട്രീയ പാര്‍ട്ടി എങ്ങനെയാണ് എതിര്‍ക്കുന്നത്. ഗവര്‍ണറുടെ നിലപാടുകളെ ചോദ്യംചെയ്യാന്‍ എസ്എഫ്‌ഐക്ക് എന്താണ് അവകാശം?”- സുരേന്ദ്രന്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker