CrimeKeralaNews

കൊല്ലത്ത് ഫാമിൽ കന്നുകാലികളോട് ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

കൊല്ലം :കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു.

തുടർന്ന് പൊലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ റിമാൻഡ് ചെയ്തു. 

മുന്‍കാലങ്ങളിലും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നയാള്‍ക്കെതിരെ ക്ഷീരകര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുളള പരാതികള്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളില്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button