കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് സ്‌കൂളിലേക്കു പോകുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗീകാതിക്രമം. കോഴിക്കോട്ട് നഗരത്തില്‍ രാവില ഒന്‍പതോടെയാണ് സംഭവം. സംഭവത്തില്‍ പാളയം സ്വദേശി ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥിനി തന്നെയാണ് ഇയാളെ പിടികൂടി പോലീസിനു കൈമാറിയത്. സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇവിടെനിന്നു കുതറിയോടിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു.
തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിനി ഇയാളെ പിടികൂടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു. പിങ്ക് പോലിസെത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തുമെന്നു പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News