കേരളത്തില്‍ 17,000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍, 13,331 പുരുഷ തൊഴിലാളികളും; എച്ച്.ഐ.വി ബാധ കൂടുതല്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക്, ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്
കണ്ണൂര്‍: കേരളത്തില്‍ 17000ത്തോളം സ്ത്രീ ലൈംഗിക തൊഴിലാളികളും, 13,331 പുരുഷ ലൈംഗിക തൊഴിലാളികളും ഉണ്ടെന്ന് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സര്‍വ്വെ. എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട സര്‍വേയിലാണ് കണ്ടെത്തല്‍. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ ഏറെയും ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ എത്തി ലൈംഗിക തൊഴിലാളിയായി മാറുന്നവരാണെന്നാണ് നിഗമനം. 36 വയസിനും 46 വയസിനും ഇടയിലാണ് കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ ശരാശരി പ്രായം. നഗരത്തിലെ ഹോട്ടലുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രായമായി ഈ ജോലിയില്‍ നിന്നും വിടുന്നവര്‍ പിന്നീട് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ പുരുഷ ലൈംഗിക തൊഴിലാളികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ബംഗാള്‍, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനത്തു നിന്നാണ് ഇവര്‍ കൂടുതലായി എത്തുന്നത്. പുരുഷ ലൈംഗിക തൊഴിലാളികളില്‍ ചിലര്‍ സംസ്ഥാനത്തിന് പുറത്തേക്കു പോകുന്നുണ്ടെന്നും . ഈ ലൈംഗിക തൊഴിലാളികളില്‍ 10000ത്തോളം പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു.
പതിനേഴായിരം സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ നാലുപേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടെങ്കില്‍, പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കാണ് എച്ച്‌ഐവി ബാധ്യത കൂടുതല്‍. 11 പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് എച്ച്‌ഐവി ബാധയുണ്ട്. ഇവര്‍ക്ക് ചികിത്സ നല്‍കുന്നു. അതോടൊപ്പം തന്നെ 10 വര്‍ഷത്തിനുള്ളില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയിലെ എച്ച്‌ഐവി ബാധ വലിയ തോതില്‍ വന്നിട്ടുണ്ട്. 2008 ല്‍ എച്ച്‌ഐവി ബാധയുടെ തോത് 0.13 ശതമാനം ആയിരുന്നെങ്കില്‍ 2018 ല്‍ ഇത് 0.05 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.