ചെന്നൈ: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയായിരിക്കുന്നത് ലൈംഗിക തൊഴിലാളികളെയാണ്. രാത്രിയില്‍ കിട്ടിയിരുന്ന വരുമാനം പൂര്‍ണ്ണമായും അടഞ്ഞതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് ഇക്കൂട്ടര്‍. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യവുമുള്ളവര്‍ ഇതോടെ ഫോണ്‍ സെക്സിലേക്കും വിര്‍ച്വല്‍ സെക്സിലേക്കും ഇറങ്ങി പതിവ് ഇടപാടുകാരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഇതിന് സാഹചര്യമില്ലാത്തവര്‍ വരുമാന മാര്‍ഗ്ഗത്തിനായി മറ്റു പണികളും തേടിത്തുടങ്ങിയിട്ടുണ്ട്.
ലൈംഗിക തൊഴിലാളികളുമായി വാട്സ്ആപ്പ് വീഡിയോകോള്‍ വഴി ബന്ധപ്പെടുന്ന അനേകം ഇടപാടുകാര്‍ ഉണ്ടായിട്ടുണ്ട്. ഇഷ്ടപ്പെട്ടാല്‍ ആദ്യം വിലപേശും. പ്രതിഫലം ലൈംഗികത്തൊഴിലാളികുടെ അക്കൗണ്ടിലേക്ക് ജി പേ പോലെയുള്ള ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ വഴി കൈമാറും. ലൈംഗികത്തൊഴിലാളികളുടെ ഫോണില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ ചിലര്‍ ചാര്‍ജ്ജ് ചെയ്തും കൊടുക്കും. മഹാമാരി കാരണം ഒറ്റപ്പെട്ടു പോയ അനേകം പുരുഷന്മാരാണ് ഈ മാര്‍ഗ്ഗം അവലംബിക്കുന്നത്.
ആവശ്യത്തിന് പോര്‍ണോഗ്രാഫി ഫോണിലൂടെ കിട്ടുമെന്നിരിക്കെ ലൈംഗിക തൊഴിലാളികള്‍ എന്തിനാണ് വിര്‍ച്വല്‍ ലോകത്തേക്ക് തിരിയുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ ലൈംഗികത എന്നാല്‍ ചിലര്‍ക്ക് ശരീരം മാത്രമല്ലെന്നും ലൈംഗിക സംഭാഷണങ്ങളും പ്രണയവും ചേരുന്നതാണെന്നുമാണ് മറുപടി. ലൈംഗിക തൊഴിലാളി സുന്ദരിയാണെങ്കില്‍ ഇടപാടുകാര്‍ കൂടുതല്‍ ഉയര്‍ന്ന തുക നല്‍കും. ഫോണ്‍വിളിയുടെ ദൈര്‍ഘ്യം അനുസരിച്ചാണ് ചാര്‍ജ്ജും ഈടാക്കുന്നത്.
ഫോണ്‍ സെക്സിലൂടെയുള്ള പ്രതിഫലം കിട്ടുന്നുണ്ടെങ്കിലും ഇത് വളരെ കുറവായതിനാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതമാണ്. മിക്ക ലൈംഗികത്തൊഴിലാളികളും ഇപ്പോള്‍ പങ്കാളിയുടേയോ കുട്ടികളുടെയോ ഒക്കെ കൂടെ സ്വന്തം വീടുകളിലാണ്. ഇവരുടെ നില വളരെ ദുരിതവും. ചിലര്‍ ഫോണ്‍ സെക്സിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ മറ്റു ജോലികള്‍ തേടുകയാണെന്ന് ലൈംഗികത്തൊഴിലാളികളുടെ ക്ഷേമവും എയ്ഡ്സ് നിയന്ത്രണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും പറയുന്നു.