തൃശൂര്‍: വാടക വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘം ചാലക്കുടിയില്‍ പിടിയില്‍. വാട്‌സാപ്പ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിക്കും. ഇഷ്ടപ്പെട്ടാല്‍ പിന്നെ പണം ഫോണ്‍ പേ അല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി നല്‍കണം. ഉടനടി എത്തേണ്ട സമയം വാട്സാപ്പില്‍ ലഭിക്കും. ഇങ്ങനെയായിരിന്നു പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം.
കൊന്നക്കുഴി ആട്ടോക്കാരന്‍ റിന്റോ (35), ആലുവ അമ്പലത്തുപറമ്ബില്‍ ഷിയാസ് (32), ആളൂര്‍ ചാരുവിള പുത്തന്‍ വീട്ടില്‍ ശ്യാം (26), വെള്ളാംച്ചിറ പുളിയാനി വിന്‍സ് (26), എലിഞ്ഞിപ്ര സിത്താര നഗര്‍ കളപ്പാട്ടില്‍ വിഷ്ണു (24), വെറ്റിലപ്പാറ ആന്നൂര്‍ പൊയ്ക സുധീഷ് (37), വെണ്ണൂര്‍ വെളുത്താട്ട് മുകേഷ് (37), വാലുങ്ങാമുറി അരിയാമ്ബിള്ളി സുജിത് (37), വെറ്റിലപ്പാറ മാതിരപ്പിള്ളി സിന്ധു (37), മൂലം കോട് പാഴാര്‍ത്തി രാജി (37) എന്നിവരാണ് പിടിയിലായത്.
മുരിങ്ങൂരില്‍ ഒരു വാടക വീട് കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ പ്രവര്‍ത്തനം. രാവിലെ മുതല്‍ വീട്ടിലേക്ക് ആളുകളെ എത്തിച്ചിരുന്നു. തുണിത്തരങ്ങളുടെ മൊത്ത വ്യാപാരിയാണെന്നാണ് സിന്ധു അയല്‍വീടുകളില്‍ പറഞ്ഞിരുന്നത്. രാത്രി കാലങ്ങളില്‍ ഒട്ടേറെപേര്‍ ഇവിടെയെത്തിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടുമ്പോള്‍ വീട്ടില്‍ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു. 19,000 രൂപയും ഗര്‍ഭ നിരോധന ഉറകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് വാഹനങ്ങളും പിടിച്ചെടുത്തു.
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അനാശ്യാസത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ണ്‍പാലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടമുറിയിലെ വീട് ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്.