നൈനറ്റാൾ; ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയവർക്കെല്ലാം എച്ച്‌ഐവി അഥവാ എയ്ഡ്‌സ് സ്ഥിരീകരിച്ചു.മയക്കുമരുന്നിന് അടിമയായ 17 കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 19 ലധികം പേർക്കാണ് എയ്ഡ്‌സ് ബാധിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മയക്കുമരുന്ന് ആസക്തി ഈ ദൗർഭാഗ്യകരമായ അവസ്ഥയിലേക്ക് നയിച്ചു, ഞങ്ങൾ കൗൺസിലിംഗും പിന്തുണയും നൽകാൻ പ്രവർത്തിക്കുകയാണെന്ന് ജില്ലാ ആരോഗ്യ ഓഫീസർ വ്യക്തമാക്കി.
നൈനിറ്റാളിലെ രാംനഗറിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് യുവാക്കൾ രാംദത്ത് ജോഷി ജോയിന്റ് ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്റർ (ഐസിടിസി) സന്ദർശിക്കാൻ തുടങ്ങി. പലരും എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു.
ഇതോടെ ഇത് കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ മയക്കുമരുന്ന് ആസക്തിയ്ക്ക് പണം കണ്ടെത്താനാണ് താൻ എയ്ഡ്‌സ് രോഗിയാണെന്ന് അറിയാത്ത യുവാക്കളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്.
നൈനിറ്റാൾ ചീഫ് മെഡിക്കൽ ഓഫീസർ ഹരീഷ് ചന്ദ്ര മേഖലയിൽ എച്ച്‌ഐവി ബാധിതരുടെ പെട്ടെന്നുള്ള വർദ്ധനവിൽ ആശങ്ക രേഖപ്പെടുത്തി.’സാധാരണയായി, പ്രതിവർഷം 20 എച്ച്‌ഐവി പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നു. എന്നിരുന്നാലും, ഈ വർഷം അഞ്ച് മാസത്തിനുള്ളിൽ 19 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അധികൃതർ സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ മേഖലകളിൽ കൗൺസിലിംഗ് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്‌ഐവി കേസുകളുടെ പെട്ടെന്നുള്ള വർധനവ് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 17 മാസത്തിനിടെ രാംനഗറിൽ 45 പേർക്ക് എച്ച്‌ഐവി പോസിറ്റീവായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം, ഈ വ്യക്തികളിൽ പലരും വിവാഹിതരായിരുന്നു, അവരുടെ ഭാര്യമാർക്കും രോഗം പിടിപെട്ടിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. 17 വയസ്സുള്ള പെൺകുട്ടിയിലൂടെയാണ് തങ്ങൾ എച്ച്‌ഐവി ബാധിതരായതെന്ന് ഈ യുവാക്കൾക്ക് അറിയില്ലായിരുന്നു.
കൗൺസിലിംഗ് സെഷനുകൾക്കിടയിൽ, അവർക്കെല്ലാം അവളുമായി ശാരീരിക ബന്ധമുണ്ടെന്ന് ഞങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് ആരോഗ്യവിദഗ്ധർ കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ പെൺകുട്ടിയുമായി ബന്ധം പുലർത്തിയ എല്ലാവരും പോക്‌സോ കേസിന്റെ പരിധിയിൽപ്പെടും.