കൂടെവിടെ സീരിയൽ താരം അൻഷിത കിണറ്റിൽ ചാടി
കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അൻഷിദ. അൻഷിദ അക്ബർ ഷാ എന്നാണ് ഇവരുടെ മുഴുവൻ പേര്. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ ഇവരെ മനസ്സിലാകണമെന്നില്ല. പക്ഷേ കൂടെവിടെ എന്ന് പരമ്പരയിൽ സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ എന്നു പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാവും. കാരണം അത്രത്തോളം പ്രിയപ്പെട്ടത് ആണ് മലയാളികൾക്ക് ഈ പരമ്പര. ഈ പരമ്പര എന്ന് മാത്രമല്ല ഇതിലെ കഥാപാത്രങ്ങളെ എല്ലാം തന്നെ മലയാളികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടത് ആണ്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് അനിഷിത. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടി ഇപ്പോൾ പങ്കുവെച്ച് ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയിൽ താരം കിണറ്റിൽ ചാടുന്നത് ആയിട്ടാണ് കാണിക്കുന്നത്. നടിയുടെ ഒപ്പം മറ്റൊരാൾ കൂടി കിണറ്റിൽ ചാടുന്നുണ്ട്. അതാരാണ് എന്നറിയുമോ?
അർണവ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. തമിഴ് സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. അൻഷിത ഇപ്പോൾ തമിഴിലും അഭിനയിക്കുന്നുണ്ട്. ഇവർ അഭിനയിക്കുന്ന തമിഴ് പരമ്പരയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ഇദ്ദേഹം. ഇവർ രണ്ടുപേരും കൂടിയാണ് ഇപ്പോൾ കിണറ്റിൽ. ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് ഇവർ രണ്ടുപേരും കിണറ്റിൽ ചാടിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം തന്നെ വിശ്വസിച്ചാണ് അവൾ വെള്ളത്തിലേക്ക് എടുത്തുചാടിയത് എന്നും ശരിക്കും അവിശ്വസനീയം ആയിരുന്നു അത് എന്നും അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ് ഇത് എന്നും ഇതുപോലെ ഒരു സാഹചര്യത്തിന് ആരും മുതിരരുത് എന്നുമാണ് ഇദ്ദേഹം കൃത്യമായി പറയുന്നത്. എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചശേഷമാണ് തങ്ങൾ കിണറ്റിൽ ചാടിയത് എന്നാണ് ഇരുവരും പറയുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയുടെ അസാമാന്യമായ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത്.