‘വാട്ട് എ ചരക്ക് ഐ ആം’ എന്ന് പറയണമെന്ന് സെറീന;മാന്യയെന്ന് തെറ്റിദ്ധരിച്ചെന്ന് കമന്റുകൾ,വിമർശനം
കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിച്ചത് പതിനെട്ട് മത്സരാർത്ഥികളുമായായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും പ്രേക്ഷകർക്ക് അത്ര സുപരിചിതരായിരുന്നില്ല. അക്കൂട്ടത്തിൽ ഒരാളായിരുന്നു സെറീന ആൻ ജോൺസൺ. മിസ് ക്വീന്‍ കേരള 2022 ടൈറ്റില്‍ വിന്നർ എന്ന ഖ്യാതിയോടെ ബിഗ് ബോസിൽ എത്തിയ സെറീന വളരെ ലിമിറ്റഡ് സർക്കിളിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരാളാണ്. യുഎഇയില്‍ തന്റെ കരിയർ ബിൽഡ് ചെയ്‍ത സെറീന ഷോയിൽ എത്തിയതോടെ മലയാളികൾക്ക് മുഴുവൻ സുപരിചിതയായി മാറി.
അതും വളരെ പെട്ടെന്ന്. വിപുലമായ സൗഹൃദവലയം ഇല്ലാത്ത ഒരാളായിരുന്നു സെറീന. അക്കാര്യം പലപ്പോഴും ഷോയിൽ തന്നെ സെറീന പറഞ്ഞിട്ടുമുണ്ട്. ബിഗ് ബോസിൽ എത്തിയപ്പോൾ സെറീനയെ സംബന്ധിച്ച് മറ്റൊരു ലോകമായിരുന്നു. ഒരുപക്ഷെ ഇത്രയും ആൾക്കാരുമായി മൂന്ന് മാസം സെറീന കഴിയുന്നത് ഇതാദ്യമായിരുന്നിരിക്കണം. അതിൽ വളരെ എക്സൈറ്റഡും ആക്ടീവുമായിട്ടുള്ള സെറീനയെ വീട്ടിൽ കാണാൻ സാധിച്ചിരുന്നു.
ഇക്കാരണം കൊണ്ട് തന്നെ വ്യക്തിപരമായി വലിയൊരു ഇംപാക്ടും സെറീനയ്ക്ക് കൈ വന്നു. പക്ഷെ ഫിനാലെയുടെ പടിവാതിൽക്കൽ നിന്നും സെറീന ബിഗ് ബോസിനോട് വിട പറഞ്ഞു. ബിബി ഫൈവിലെ ബ്യൂട്ടി ക്വീൻ എന്ന് പ്രേക്ഷകർ വിലയിരുത്തിയ സെറീന പുറത്തായത് ഫിനാലെയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ്. ആദ്യ ആഴ്‍ചയിൽ വേണ്ടത്ര പ്രകടനമോ കാര്യമായ അഭിപ്രായങ്ങളോ പറഞ്ഞ് കേട്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു സെറീന.
അതായത് എപ്പോൾ വേണമെങ്കിലും എവിക്ടാകാൻ സാധ്യതയുണ്ടെന്നും ഗെയിം മാറ്റേണ്ട സമയമായെന്നും നിരന്തരം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്ന മത്സരാർത്ഥിയായിരുന്നു സെറീന. രണ്ടാഴ്‍ചയ്ക്ക് ശേഷം ഗെയിമിലൊക്കെ ആക്ടീവായെങ്കിലും ഒരു ബിഗ് ബോസ് മെറ്റീരിയലാകാൻ സെറീനയ്ക്ക് സാധിച്ചില്ല.
മൂന്ന് പേരടങ്ങുന്ന സൗഹൃദ വലയത്തിൽ അകപ്പെട്ട് കിടന്നു. അത് മാത്രമല്ല നിലപാടുകൾ ഇടയ്ക്കിടെ മാറ്റിയതിന്റെ പേരിലും പ്രേക്ഷകർ എപ്പോഴും വിമർശിച്ചിരുന്ന ഒരു മത്സാർത്ഥി കൂടിയായിരുന്നു സെറീന. നടൻ സാഗർ സൂര്യയുമായി ചേർന്ന് ലവ് ട്രാക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയെന്നതിന്റെ പേരിലും ഹൗസിനുള്ളിലായിരുന്നപ്പോൾ സെറീന ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. കോട്ടയംകാരിയായ സെറീന ജനിച്ചതും വളര്‍ന്നതും എല്ലാം യുഎഇയിലാണ്.
2022ലെ മിസ് ക്യൂന്‍ കേരള സൌന്ദര്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയതോടെയാണ് സെറീന ശ്രദ്ധിക്കപ്പെടുന്നത്. ഈ മത്സരത്തില്‍ മിസ് ഫോട്ടോജനിക് ആയി തെരഞ്ഞെടുക്കപ്പെട്ടത് സെറീനയായിരുന്നു. അതിന് മുമ്പ് തന്നെ മിസ് യൂണിവേഴ്സ് യുഎഇ 2021 മത്സരത്തില്‍ സെറീന ഭാഗമായിട്ടുണ്ട്. ബിഗ് ബോസിന് ശേഷം മോഡലിങിലാണ് സെറീന കൂടുതൽ തിളങ്ങുന്നത്.
ഇപ്പോഴിതാ സെറീനയുടെ ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അടുത്തിടെ കൊച്ചിയിൽ നടന്നൊരു ഇവന്റിൽ കോൺഫിഡൻസിനെ കുറിച്ചും ബ്യൂട്ടിയെ കുറിച്ചും സെറീന നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്. ‘മേക്കപ്പ് ചെയ്താൽ മാത്രമെ കോൺഫിഡൻസ് ഉണ്ടാകൂ എന്നില്ല. നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ ഓ… വാട്ട് എ ചരക്ക് ഐ ആം… എന്ന് ഫീൽ ചെയ്യണം.’
‘ഞാൻ ഉദ്ദേശിച്ചത് എപ്പോഴും ചിരി മുഖത്തുണ്ടാകണം ഹാപ്പിയായിരിക്കണം പോസിറ്റീവ് ആയിരിക്കണം എന്നാണ്…’, ഇതാണ് വൈറലാകുന്ന വീഡിയോയിൽ സെറീന പറഞ്ഞത്. ഒരു സ്ത്രീ തന്നെ ചരക്ക് എന്ന പദപ്രയോഗം മോട്ടിവേഷന് ഉപയോഗിച്ചതിനോട് വീഡിയോ വൈറലായതോടെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചു.
സെറീനയെ വിമർശിച്ച് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പഷ്ട് മോട്ടിവേഷൻ… ഇരുപ്പൊക്കെ കണ്ടപ്പോൾ സ്റ്റാൻഡേർഡ് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചു, ലോകത്തുള്ള സ്ത്രീകളെ മൊത്തമായി ചേച്ചി ഒറ്റ സെക്കന്റിൽ ചരക്ക് ആക്കി കൊടുത്തു.
എന്തൊരു പ്രോഗസ്സീവ് തോട്ട്, വല്ല പുരുഷൻമാരുമാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ പുരോഗമനം വഴിഞ്ഞ് ഒഴുകിയേനെ, സ്വന്തമായി ചരക്ക് എന്ന് വിശേപ്പിക്കുന്ന സ്ത്രീകളെ കൂടി അതിജീവിച്ച് വേണം ഇനി ആത്മാഭിമാനമുള്ള സ്ത്രീകൾ ഇവിടെ പോരാടാൻ… ഷെയിം ഓൺ യു എന്നിങ്ങനെയാണ് സെറീനയുടെ പ്രസംഗത്തെ വിമർശിച്ച് വന്ന കമന്റുകൾ.