News

അവള്‍ക്ക് നിന്നെപ്പോലെ മുഖസൗന്ദര്യവും ആകാര വടിവും ഇല്ലായിരിക്കാം, പക്ഷെ പൊരിവെയിലത്ത് ഭക്ഷണ പൊതി വിറ്റ് ജീവിക്കുന്ന ഒരു സാധു യുവതിയാണവര്‍; സീമ വിനീത്

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയുടെ ബിരിയാണി കച്ചവടവും പിന്നാലെ പുറത്തുവന്ന വോയ്‌സ് ക്ലിപ്പും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റികള്‍ തമ്മില്‍ ഇതിനെച്ചൊല്ലി ചേരി തിരിഞ്ഞ് വാക്‌പോര് തുടങ്ങിയിരുന്നു. ഈ സംഭവത്തോട് കൂടി ട്രാന്‍സ് കമ്മ്യണിയില്‍ ഉള്ള ഉള്‍പോര് മറനീക്കി പുറത്തുവരുകയാണ്. സെലിബ്രേറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രജ്ഞിമാരാണ് ഈ ഓഡിയോ ക്ലിപ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അയച്ചു കൊടുത്തതെന്ന് പറയാതെ പറഞജ് ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമയും എത്തിയിരുന്നു. പത്തു അമ്പതു പേരടങ്ങുന്ന പബ്ലിക് ഗ്രുപ്പിലേക്കു സജ്‌നയുടെയും തീര്‍ത്തയുടെയും വോയിസ് ക്ലിപ്പ് ഷെയര്‍ ചെയ്തത് രഞ്ജു രഞ്ജിമാരാണെന്ന് പറയുകയാണ് സീമ വിനീത്. തെളിവിനായി വാട്‌സാപ്പ് ചാറ്റ് ഷോര്‍ട്ടും പങ്കുവെച്ചിട്ടുണ്ട്.

പത്തു അമ്പതു പേരടങ്ങുന്ന പബ്ലിക് ഗ്രുപ്പിലേക്കു സജ്‌നയുടെയും തീര്‍ത്തയുടെയും വോയിസ് ക്ലിപ്പ് ഷെയര്‍ ചെയ്തത് ആരാണ് എന്നുള്ളത് ബോധ്യപ്പെട്ടു കഴിഞ്ഞു. അവിടെ നിന്നും ആണ് എയ്ന്‍ ഹണി അത് സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്യുന്നതെന്ന് എന്ന് ഫേസ്ബുക്കില്‍ വ്യക്തമാക്കുകയാണ് സീമ വിനീത്. തുടര്‍ന്ന് എയ്ന്‍ ഹണിയെ പേര് പറയാതെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സീമ വിനീത്.

നിന്നെപ്പോലെ ഫാഷന്‍ പരേഡും മോഡലിംഗും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല സജ്‌ന. അവര്‍ക്ക് നിന്നെപ്പോലെ മുഖസൗന്ദര്യവും ആകാര വടിവും ഇല്ലായിരിക്കാം. പക്ഷെ പൊരിവെയിലത്ത് വഴിവക്കത്തുനിന്ന് ഭക്ഷണ പൊതി വിറ്റ് ജീവിക്കുന്ന ഒരു സാധു യുവതിയാണവര്‍. കുറച്ചു പേര്‍ക്ക് തൊഴില്‍ കൊടുത്ത് അവരോടൊപ്പം നിറുത്തിയിട്ടുമുണ്ട്. അവര്‍ പണ്ട് എന്തായിരുന്നു എന്നത് ഒരു വിഷയമേയല്ല. ഇന്ന് അവര്‍ എന്താണ് എങ്ങിനെ ജീവിക്കുന്നു എന്നതാണ് വിഷയമെന്ന് സീമ ചോദിക്കുന്നു.

അവര്‍ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കൂടെയുള്ളവര്‍ക്ക് അന്നം നല്‍കുന്നതോടൊപ്പം തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്. വിദ്യാഭ്യാസം കുറവായ ആ കുട്ടിയെ ആര്‍ക്കും പ്രലോഭിപ്പിക്കാം പറ്റിക്കാം. അതാണ് ഇവിടെ നടന്നതും. സജ്‌നയുടെ പൂര്‍വ്വകാലം വിളമ്പിയ നീ.. നീ ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയ്ക്ക് മുന്‍പുണ്ടായിരുന്ന കാലം കൂടി സ്വയം ഒന്നു വിലയിരുത്തിയാല്‍ നന്ന്. സജ്‌നയുടെ ്ീശരല രഹശു ല്‍ ഇത്ര ഭീകരമായ കാര്യങ്ങള്‍ ഒന്നുമില്ല. ചിലര്‍ ഭീകരമാക്കിയതാണ്. ആ ഫോണ്‍ സംഭാഷണത്തില്‍ അവര്‍ ഫ്രീസര്‍ വേണ്ടാ അതിന്റെ പൈസ തന്നാല്‍ മതി എന്നു പറയുന്നുണ്ട് / ആ പൈസ Live ല്‍ വന്നു തരൂ..

അത് സഹായിക്കാന്‍ സന്‍മനസ്സുള്ളവര്‍ക്ക് ഒരു പ്രചോദനം ആകും എന്ന് പറയുന്നുണ്ട് / കയറിക്കിടക്കാന്‍ ഒരു വീടാണ് ആവശ്യം എന്നു പറയുന്നുണ്ട് / കൂടെയുള്ള കുട്ടിയുടെ സര്‍ജറിക്ക് പൈസ തന്ന് സഹായിക്കാം എന്നും പറയുന്നുണ്ട്. ഇതിലൊക്കെ എന്താണ് ഇത്ര ഭീകരത ! സമൂഹത്തിലെ ചിലരുടെ ചെയ്തികള്‍ മൂലം ആ കുട്ടി കഷ്ട്ടപ്പെട്ട് ഉയര്‍ത്തി കൊണ്ടുവന്ന സംരംഭം തകര്‍ന്നു. വീണ്ടും അതിനെ ഉയര്‍ത്തി കൊണ്ട് വരണമെങ്കില്‍ ആരെങ്കിലും സഹായിച്ചേ മതിയാകൂ. പകരം നീയും നിന്റെ അമ്മച്ചികളും കൂടി അവരെ തരിപ്പണമാക്കാന്‍ ശ്രമിച്ചു.

സജന ഷാജിയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് രഞ്ജു തന്റെ ചാനല്‍ വഴി എത്തിയിരുന്നു എനിക്കും ചിലത് പറയാനുണ്ട് എന്ന പേരിലാണ് രഞ്ജു ചില കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സജന ഷാജിയുടെ ഓഡിയോ പുറത്തുവിട്ടത് താന്‍ ആണെന്ന തരത്തില്‍ വലിയ പ്രചരണം ട്രാന്‍സ്‌കമ്മ്യൂണിറ്റികള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന് രജ്ഞു തുറന്നു പറയുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് താനാണ് ഓഡിയോ ചോര്‍ത്തി നല്‍കിയതെന്നും ചിലര്‍ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എറണാകുളത്തുള്ള ഒരു ആക്റ്റിവിസ്റ്റും ട്രാന്‍സ്‌കമ്മൂണിറ്റിയിലുമുള്ള ഒരു ലേഡിയാണ് താന്‍ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്നുവെന്ന തരത്തില്‍ പ്രചരണം നടത്തുന്നത്. താന്‍ ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് തന്നെ നീക്കം ചെയ്താണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നതെന്നും രഞ്ജു പറയുന്നു. ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത് ആരാണെന്ന് കാലം തെളിയിക്കുമെന്നും തനിക്ക് ഇതിന് പിറകെ നടക്കാന്‍ സമയമില്ലെന്നും രഞ്ജു പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker