തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു. സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണിത്. പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയെ കൂടി സുരക്ഷയ്ക്കായി വിന്യസിക്കും.
ആയുധധാരികള്‍ ഉള്‍പ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ക്ലിഫ് ഹൗസില്‍ ഉടന്‍ വിന്യസിക്കും. റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് ഉള്‍പ്പെടെ 60 പൊലീസുകാര്‍ക്ക് പുറമേയാണിത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിലവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് 250 മീറ്ററോളം അകലെയുള്ള ദേവസ്വം ബോര്‍ഡ് ജംക്ഷന്‍ മുതല്‍ തിസുരക്ഷാ നിയന്ത്രണ മേഖലയാണ്. അനുവാദമില്ലാതെ ആരെയും കയറ്റിവിടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News