FeaturedHome-bannerNationalNews
കർണാടകയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച; യുവാവ് വാഹനത്തിനുനേരെ പാഞ്ഞടുത്തു
ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. കർണാടകയിലെ ദേവനഗരിയിൽ വെച്ച് റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. റോഡരികിൽ നിന്ന ആൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
മോദിയുടെ വാഹനത്തിന് തൊട്ടടുത്തെത്തിയ ആളെ പോലീസും അംഗരക്ഷകരും ചേർന്ന് പിടികൂടി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പൽ ജില്ലയിൽ നിന്നുള്ള ഇയാളെ പോലീസ് ചോദ്യംചെയ്തു വരുന്നതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
ഇത് രണ്ടാം തവണയാണ് കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. ജനുവരിയിൽ ഹുബ്ലിയിൽ വെച്ച് പ്രധാനമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് ഒരു കുട്ടി ഓടി വന്നിരുന്നു. അംഗരക്ഷകർ കുട്ടിയെ മോദിയുടെ തൊട്ടടുത്ത് വെച്ച് തള്ളി മാറ്റുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News