ഭാര്യ ജീവിച്ചിരിയ്‌ക്കെ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടാം വിവാഹത്തിന് അനുമതിയില്ല,വിവാഹം വിലക്കി ഉത്തരവിറങ്ങി
കൊച്ചി: ഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവ്.പൊതുമരാമത്ത് വകുപ്പാണ് എറണാകുളം സ്വദേശിയായ ജീവനക്കാരന്റെ രണ്ടാം വിവാഹത്തിനുള്ള അപേക്ഷ നല്‍കി ഉത്തരവിറക്കിയത്.ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.മുസ്ലിം വ്യക്തി നിയമമനുസരിച്ച് ആദ്യഭ്യാര ജീവിച്ചിരിക്കെയും രണ്ടാംവിവാഹത്തിന് അവകാശമുണ്ടെന്ന് ജീവനക്കാരന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വ്യക്തി നിയമം ബാധകമാണെങ്കിലും 1960 ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചടമനുസരിച്ച് ഭാര്യ ജീവിച്ചിരിയ്‌ക്കെ മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടണം.എന്നാല്‍ ജീവനക്കാരന്‍ ഔദ്യോഗിക ജീവിതത്തിനൊപ്പം വ്യക്തജീവിതത്തിലും അച്ചടക്കവും വിശ്വസ്യതയും ധാര്‍മ്മികതയും പുലര്‍ത്തണമെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.