KeralaNews

സ്‌ക്രീന്‍ ഷെയറിങ് ആപ്പുകൾ തട്ടിപ്പിന്റെ മറ്റൊരു രീതി; കേരള പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ തട്ടിപ്പിന്റെ മറ്റൊരു രീതി ആകുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാര്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.

ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകള്‍ കാണാന്‍ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു. ക്രമേണ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്/പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച്‌ പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയുന്നു. അതിനാല്‍ ഇത്തരം ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

അതേസമയം സംസ്ഥാനത്തെ സ്‌കൂള്‍ അധ്യായനം ഓണ്‍ലൈനായതോടെ വിദ്യാര്‍ഥികളും അധ്യാപകരും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നുണ്ട് പൊലീസ് കണ്ടെത്തി.ഇതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പൊലീസ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു.ഓണ്‍ലൈന്‍ ക്ലാസുകളില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ റൂറല്‍ പൊലീസാണ് അധ്യാപകര്‍ക്കായി നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

മാര്‍ഗനിര്‍ദേശങ്ങള്‍

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഏറ്റവും സുരക്ഷിതമായ പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുക്കുക
കഴിയുന്നതും ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പെയ്ഡ് വേര്‍ഷന്‍ ഉപയോഗിക്കുക.

ഗൂഗിള്‍ മീറ്റ് ഷെഡ്യൂള്‍ ചെയ്യുമ്ബോള്‍ ഗെസ്റ്റിനെ ചേര്‍ക്കേണ്ടത് രക്ഷിതാക്കളുടെയോ വിദ്യാര്‍ഥികളുടെയോ ഇമെയില്‍ ഐഡി ഉപയോഗിച്ച്‌ മാത്രമായി നിജപ്പെടുത്തുക.

ഗൂഗിള്‍ മീറ്റ് ഷെഡ്യൂള്‍ ചെയ്യുമ്ബോള്‍ ഗെസ്റ്റിനെ തിരഞ്ഞെടുക്കുന്ന ഭാഗത്ത് മൂന്ന് ഓപ്ഷന്‍സ് കാണാം-മോഡിഫൈ ഇവന്റ്സ്, ഇന്‍വൈറ്റ് ഗെസ്റ്റ്, സീ ഗെസ്റ്റ് ലിസ്റ്റ്- ഈ മൂന്ന് ഓപ്ഷന്‍സും ഡിസേബിള്‍ ചെയ്യുക.

വിദ്യാര്‍ഥികളില്‍നിന്ന് മെയില്‍ ഐഡി സ്വീകരിക്കുക, വെരിഫൈ ചെയ്തതിനു ശേഷം ഗൂഗിള്‍ മീറ്റില്‍ ചേര്‍ക്കുക.

മ്യൂട്ട്, അണ്‍മ്യൂട്ട്, വിഡിയോ, ഓഡിയോ എന്നിവ ഹോസ്റ്റിന്റെ നിയന്ത്രണത്തില്‍ ക്രമീകരിക്കുക. ക്ലാസിനിടയ്ക്കു നിര്‍ദേശങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ മാത്രം ചാറ്റ് ബോക്സ് ഉപയോഗിക്കുക.

വിദ്യാര്‍ഥികള്‍ മാത്രമാണ് ക്ലാസിലുള്ളത് എന്നുറപ്പാക്കിയ ശേഷം മാത്രം ക്ലാസ് ആരംഭിക്കുക

ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് ഹാജര്‍ പരിശോധിക്കുക

ക്ലാസിനിടയില്‍ ആരൊക്കെയാണ് ജോയിന്‍ ചെയ്യുന്നതെന്നും വിട്ടു പോവുന്നതെന്നും നിരീക്ഷിക്കുക

ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിച്ച്‌ കുട്ടികളെ വാട്സാപ് ഗ്രൂപ്പില്‍ ചേര്‍ക്കരുത്

വാട്സാപ് ഗ്രൂപ്പുകളില്‍ ഓരോ വിദ്യാര്‍ഥികളെയായി ചേര്‍ക്കുക

ഫോണിലെ സോഫ്‌റ്റ്വെയറുകളും മൊബെലിലെ ആപ്ലിക്കേഷനുകളും നിശ്ചിത ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുക

പെയ്ഡ് ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker