സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഏകദേശം ഒന്നരവർഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്.
സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാത്രമല്ല, സെപ്റ്റംബർ 30-നകം 18 വയസ്സുപൂർത്തിയായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. ആദ്യ ഡോസ് വാക്സിനേഷൻ 82 ശതമാനം പൂർത്തിയായി കഴിഞ്ഞിട്ടുമുണ്ട്.
സ്കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി വിഷയത്തിൽ സർക്കാർ ചർച്ച നടത്തുകയും ചെയ്തിരുന്നു.
പ്രൈമറിതലത്തിൽ ക്ലാസുകൾ ആരംഭിക്കാനിടയില്ലെന്നാണ് സൂചന. ഒൻപതു മുതലുള്ള ക്ലാസുകളിൽ അധ്യയനം ആരംഭിക്കുന്നതാണ് നിലവിൽ സർക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം.
കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാത്രമല്ല, സെപ്റ്റംബർ 30-നകം 18 വയസ്സുപൂർത്തിയായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. ആദ്യ ഡോസ് വാക്സിനേഷൻ 82 ശതമാനം പൂർത്തിയായി കഴിഞ്ഞിട്ടുമുണ്ട്.