മുംബൈ: തന്നോട് സിഗററ്റ് വലിക്കുമോയെന്ന് ചോദിച്ച വ്യക്തിയ്ക്ക് കൃത്യമായ മറുപടി നല്‍കി ശശി തരൂര്‍ എം.പി. ‘സര്‍, നിങ്ങള്‍ സിഗരറ്റ് വലിക്കാറുണ്ടോ..? നിങ്ങളുടെ ശബ്ദം അത്രത്തോളം ഗംഭീര്യമുള്ളതാണ്, അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചുപോയതാണ്’ എന്നായിരിന്നു ചോദ്യം. ട്വിറ്ററിലൂടെയാണ് ചോദ്യമുയര്‍ത്തിയത്. ചോദ്യത്തിന് ട്വിറ്ററില്‍ തന്നെ ശശി തരൂര്‍ മറുപടി നല്‍കി.
‘ഞാന്‍ സിഗരറ്റ് പരീക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ ക്യൂബയിലെ ഹവാനയിലുള്ള കോപാകബാന ക്ലബില്‍ വച്ചാണ് അത്. അവിടെ സിഗററ്റ് വലിക്കുക എന്നത് സാധാരണമായ ഒന്നാണ്.എന്നാല്‍ വലിച്ചതിന്റെ അസഹ്യമായ ഒരു ഗന്ധം എന്റെ വായില്‍ ദിവസങ്ങളോളം ഉണ്ടായിരുന്നു. അതിനുശേഷം പിന്നീട് സിഗരറ്റ് വലിക്കണമെന്ന് തോന്നിയിട്ടില്ല.’ ശശി തരൂര്‍ കുറിച്ചു.
Sir. Do u smoke? I mean you have a great voice. Just curious
— Luv Datta #INC (@LuvDatta_INC) February 7, 2020