KeralaNews

ബീഫിനെ വീഴ്ത്തുമോ മത്തി? മീൻവില കത്തിക്കയറുന്നു; ഒരു കിലോ മത്തിക്ക് 300 രൂപ, ഇനിയും കൂടിയേക്കും..

കൊല്ലം: ഇനി മീൻ കൂട്ടി ചോറ് കഴിക്കണമെങ്കിൽ കീശകാലിയാക്കേണ്ടി വരും. മത്തി ഉൾപ്പെടെ ഉള്ള മീനുകളുടെ വില കുതിച്ച് ഉയരുകയാണ്. ട്രോളിം​ഗ് നിരോധനം വന്നതോടെയാണ് സംസ്ഥാനത്ത് മത്സ്യ വില കുതിക്കുന്നത്. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപ വരെ വില എത്തി. മത്സ്യം ലഭിക്കുന്നത് കുറഞ്ഞതും വില വർദ്ധിക്കാൻ കാരണമായി. വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യത.

ഞായറാഴ്ച അർദ്ധ രാത്രി 12 മുതലാണ് നിലവിൽ വന്നത്. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിം​ഗ് നിരോധനം. ഈ സമയങ്ങളിൽ ട്രോളിം​ഗ് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം അനുവ​ദിക്കില്ല. ഒഴുക്കുവല, പഴ്സീൻ നെറ്റ് എന്നിവ ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനവും അനുവദിക്കില്ല. ട്രോളിം​ഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ മത്സ്യബന്ധന മേഖലയുടെ ആവശ്യം. ട്രോളിം​ഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നൽകണമെന്ന് ബോട്ടുകാരുൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രോളിം​ഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും ഈ മേഖലയിൽ തൊഴിലെടുക്കുന്ന മറ്റുള്ളവർക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതം ആക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകിയിരുന്നു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

മുട്ടകൾ ഇട്ട് കൂടുതൽ മത്സ്യസമ്പത്ത് ഉണ്ടാകുന്ന കാലമാണ് ജൂൺ, ജൂലായ് മാസങ്ങൾ. കടലിന്റെ അടിത്തട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന കാലയളവിൽ ട്രോളിം​ഗ് വലകൾ ഉപയോ​ഗിച്ച് മത്സ്യം പിടിക്കുമ്പോൾ മത്സ്യ സമ്പത്ത് നശക്കുന്നത് കാെണ്ടാണ് 1988 മുതൽ നിരോധനം നിലവിൽ വന്നത്.

ഇൻബോർഡ് ഉൾപ്പെടെയുള്ള വള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ബാധിക്കില്ല. കടലിന്റെ അടിത്തട്ടിളക്കിയുള്ള മത്സ്യ ബന്ധനം ആണ് യന്ത്രങ്ങളുള്ള ബോട്ടുകളിൽ നടത്തുന്നത്. സംസ്ഥാനത്ത് ആകെ 143300 യന്ത്രവൽകൃത ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈ 31 വരെ 52 ദിവസം ആണ് ട്രോളിം​ഗ് നിരോധനം.

ഓഖിക്ക് ശേഷം 33 തവണയാണ് സംസ്ഥാന സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന മുന്നറിയിപ്പ് നൽകിയത്. ഇത്തവണത്തേത് ഏറ്റവും മോശം സീണൺ ആയിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker